Jan Dhan Account: നിങ്ങളുടെ  അക്കൗണ്ടിൽ പണമില്ലെങ്കിൽ വിഷമിക്കേണ്ട... ഓവർഡ്രാഫ്റ്റ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ വരെ അധികമായി പിൻവലിക്കാം. ഏതെങ്കിലും ബാങ്കിൽ ജൻ ധൻ അക്കൗണ്ട് തുറക്കുകയാണെങ്കിലാണ് ഇത് സാധിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി ജൻ ധൻ യോജന ഈ സൗകര്യം മാത്രമല്ല, മറ്റ് പല ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങൾക്ക് എങ്ങനെ ഈ അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്നും അതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിയാം. 


പ്രധാനമന്ത്രി ജൻ ധൻ യോജന  എപ്പോഴാണ് ആരംഭിച്ചത്? (When Jan Dhan Yojana Started?)


2014 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ധന്‍  യോജനയുടെ പ്രഖ്യാപനം നടത്തിയത്.  ശേഷം, അതേവര്‍ഷം ഓഗസ്റ്റ് 28ന് ഈ  പദ്ധതി ആരംഭിച്ചു.  ഇപ്പോള്‍ 42 കോടിയിലധികം ആളുകള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതിയുടെ വിജയം  കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ഇതിന്‍റെ രണ്ടാം പതിപ്പ്  2018ലാണ് ആരംഭിച്ചത്.


പ്രധാനമന്ത്രി ജൻ ധൻ യോജന നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്? (What are the benfits of Jan Dhan Yojana?)  


പ്രധാനമന്ത്രി ജൻ ധൻ യോജനയിലൂടെ ധാരാളം സൗകര്യങ്ങൾ ലഭ്യമാണ്.  ഈ പദ്ധതിയിലൂടെ  10 വയസില്‍  താഴെയുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം.  കൂടാതെ, നിങ്ങൾക്ക് റുപേ എടിഎം കാർഡ്, രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ, 30,000 രൂപയുടെ ലൈഫ് കവർ, നിക്ഷേപ തുകയുടെ പലിശ എന്നിവ ലഭിക്കും. 


ഇതിൽ 10,000 ഓവർഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും. അതുകൂടാതെ, ഏത് ബാങ്കിലും ഈ അക്കൗണ്ട് തുടങ്ങാം. ഈ അക്കൗണ്ടിന് മിനിമം ബാലൻസ് വേണമെന്ന നിബന്ധന ഇല്ല.


പ്രധാനമന്ത്രി ജൻ ധൻ  അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ  രേഖകൾ എന്തെല്ലാമാണ്? (What are the documents required to open Jan Dhan Yojana?) 
 
ആധാർ കാർഡ് / പാസ്‌പോർട്ട് / ഡ്രൈവിംഗ് ലൈസൻസ് / പാൻ കാർഡ്  / വോട്ടർ കാർഡ്  /  NREGA തൊഴില്‍ കാർഡ്  എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. 


നിങ്ങളുടെ കൈവശം ഈ രേഖകള്‍ ഒന്ന് തന്നെയില്ല എങ്കിലും നിങ്ങള്‍ക്ക്  അക്കൗണ്ട് തുറക്കാം.   രേഖകള്‍ ഇല്ല എങ്കില്‍ നിങ്ങള്‍ക്ക്  "Small Account" തുറക്കാന്‍ സാധിക്കും.


ജൻ ധൻ അക്കൗണ്ട് തുറക്കാൻ നിങ്ങൾക്ക്  ഒരു തരത്തിലുള്ള ഫീസും നൽകേണ്ടതില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.