PM Kisan: പുതുവർഷത്തിൽ 10 കോടി കർഷകർക്ക് പ്രധാനമന്ത്രിയുടെ സമ്മാനം, അക്കൗണ്ടുകളിലേക്ക് കൈമാറുന്നത് 20,000 കോടി
PM Kisan: PM Kisan Samman Nidhi യുടെ പത്താം ഗഡു ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും. ഇതനുസരിച്ച് 20,000 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.
ന്യൂഡൽഹി: PM Kisan Samman Nidhi: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan) പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ പത്താം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ജനുവരി ഒന്നിന് പുറത്തിറക്കും.
വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും പ്രധാനമന്ത്രി പത്താം ഗഡു (PM Kisan) പുറത്തിറക്കുന്നത്. ഈ പദ്ധതി പ്രകാരം 10 കോടിയിലധികം ഗുണഭോക്താക്കളായ കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപയാണ് വിതരണം ചെയ്യുന്നത്.
Also Read: PM Kisan: പിഎം കിസാന്റെ പത്താം ഗഡു എപ്പോൾ വരും? അറിയണ്ടേ..
ഓരോ കർഷകന്റെയും അക്കൗണ്ടിൽ രണ്ടായിരം രൂപ (2000 rupees in the account of every farmer)
പിഎം-കിസാൻ (PM Kisan) സ്കീമിന് കീഴിൽ യോഗ്യരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നു. ഇത് 4 മാസത്തെ ഇടവേളകളിൽ 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് നൽകുന്നത്.
കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തും (Money will go directly to farmer's account)
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നേരിട്ട് എത്തുന്നത്. ഈ പദ്ധതിയിൽ കർഷക കുടുംബങ്ങൾക്ക് ഇതുവരെ 1.6 ലക്ഷം കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള കർഷകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഇങ്ങനൊരു പദ്ധതി (PM Kisan Samman Nidhi Yojanan) രൂപീകരിച്ചത്.
Also Read: Kerala Night Curfew: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണം
പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യും (PM Modi will address the nation)
പരിപാടിയിൽ 1.24 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ചെയ്യുന്ന 351 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (എഫ്‌പിഒ) 14 കോടിയിലധികം രൂപയുടെ ഇക്വിറ്റി ഗ്രാന്റും പ്രധാനമന്ത്രി വിതരണം ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി എഫ്പിഒയുമായി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രിയും പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...