Kerala Night Curfew: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണം

Kerala Night Curfew: സംസ്ഥാനത്ത് ഇന്നുമുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം (Night Curfew Kerala) ഏർപ്പെടുത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 06:41 AM IST
  • സംസ്ഥാനത്ത് ഇന്നുമുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം
  • ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ല
  • ഈ നിയന്ത്രണം മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം ബാധകമാണ്
Kerala Night Curfew: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണം

തിരുവനന്തപുരം: Kerala Night Curfew: സംസ്ഥാനത്ത് ഇന്നുമുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം (Night Curfew Kerala) ഏർപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. 

ഒമിക്രോൺ (Omicron) സംസ്ഥാനത്ത് കൂടുതൽ പേരിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്ന നിർദ്ദേശം നല്കിയിരിക്കുന്നത്. 

Also Read: Kerala Night Curfew : സംസ്ഥാനത്ത് നാളെ മുതൽ രാത്രിയാത്രാ നിരോധനം; സാക്ഷ്യ പത്രം നിർബന്ധമാക്കി

രാത്രി നിയന്ത്രണങ്ങൾ (Night Curfew) ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത ഉണ്ടായിരുന്നു. പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും ആരാധനാലയങ്ങളിൽ നടക്കുമോ എന്ന സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  

ഈ നിയന്ത്രണം മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം ബാധകമാണ്. കൂടാതെ ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻറ് ഷോക്കും വിലക്കുണ്ട്. പുതിയ നിർദ്ദേശത്തിൽ പറയുന്നത് അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ്. 

Also Read: Horoscope December 30, 2021: ഇന്ന് ഏത് രാശിക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കും, ആർക്കൊക്കെ ജാഗ്രത പാലിക്കണം, അറിയാം... 

മാത്രമല്ല പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. അതുപോലെ രാത്രി പത്തുമണിക്ക് ശേഷം ന്യൂ ഇയർ ആഘോങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്തിട്ടാകും രാത്രികാല നിയന്ത്രണം തുടരണമോ വേണ്ടയോ എന്ന തീരുമാനമെടുക്കുക. 

അതുപോലെ പുതുവത്സരാഘോഷങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാൻ ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊരുവിധ ആഘോഷവും അനുവദിക്കില്ല. കൂടാതെ ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News