PM Kisan: പത്താം ഗഡു ലഭിക്കാൻ ഒറ്റ ദിനം മാത്രം; ഈ ഡോക്യുമെന്റ് ഉടൻ അപ്ഡേറ്റ് ചെയ്യുക, അല്ലെങ്കിൽ..!
PM Kisan Samman Nidhi 2021: ഈ പദ്ധതി പ്രകാരം 2000 രൂപയുടെ 9 ഗഡുക്കൾ കർഷകരുടെ അക്കൗണ്ടുകളിൽ ഇതുവരെ എത്തിയിട്ടുണ്ട്. എന്നാൽ അപേക്ഷിച്ചിട്ടും ഇതുവരെ ഒരു ഗഡുപോലും ലഭിക്കാത്ത നിരവധി കർഷകരുണ്ട്.
ന്യൂഡൽഹി: PM Kisan Samman Nidhi 2021 Latest News: കർഷകർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. പ്രധാനമന്ത്രി കിസാൻ യോജനയ്ക്ക് കീഴിൽ കർഷകരുടെ പത്താം ഗഡുവിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടുട്ടിരിക്കുകയാണ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2021 ന്റെ (PM Kisan Samman Nidhi 2021) ഇൻസ്‌റ്റാൾമെന്റിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ഇതിന്റെ സന്ദേശവും ഗുണഭോക്താക്കൾക്ക് അയച്ചിട്ടുണ്ട്. ജനുവരി ഒന്നിന് പ്രധാനമന്ത്രി മോദി കർഷകരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.
പത്താം ഗഡു എപ്പോൾ വരും (When will the 10th installment come)
കർഷകർക്ക് ലഭിച്ച സന്ദേശത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് പ്രധാനമന്ത്രി കിസാൻ യോജനയുടെ 10-ാം ഗഡു പുതുവർഷത്തിന്റെ ആദ്യ ദിവസം അതായത് 2022 ജനുവരി 1 ന് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറക്കും എന്നാണ്. ഈ ദിവസം കർഷക ഉൽപാദക സംഘടനകൾക്കുള്ള ഇക്വിറ്റി ഗ്രാന്റും പ്രധാനമന്ത്രി മോദി വിതരണം ചെയ്യുമെന്നും സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്. pmindiawebcast.nic.in അല്ലെങ്കിൽ ദൂരദർശൻ വഴി കർഷകർക്ക് ഈ പരിപാടിയിൽ ചേരാം.
ആപ്ലിക്കേഷൻ പിശകുകൾ (Application errors)
1. ഈ ആപ്ലിക്കേഷനിൽ കർഷകന്റെ പേര് 'ENGLISH' ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അതിനാൽ അപേക്ഷയിൽ 'HINDI' ഭാഷയിൽ പേരുള്ള കർഷകർ ദയവായി അത് തിരുത്തുക.
2. അപേക്ഷയിലെ അപേക്ഷകന്റെ പേരും ബാങ്ക് അക്കൗണ്ടിലെ അപേക്ഷകന്റെ പേരും വ്യത്യസ്തമായിരിക്കരുത്. അങ്ങനെയെങ്കിൽ കർഷകൻ തന്റെ ബാങ്കിന്റെ ശാഖയിൽ പോയി ആധാറിലും അപേക്ഷയിലും നൽകിയിരിക്കുന്ന പേര് അനുസരിച്ച് ബാങ്കിൽ പേര് രേഖപ്പെടുത്തണം.
3. ബാങ്കിന്റെ IFSC കോഡ് എഴുതുന്നതിൽ ഒരു തെറ്റും ഉണ്ടാകരുത്.
4. ബാങ്ക് അക്കൗണ്ട് നമ്പർ കൃത്യമായി എഴുതണം.
5. കർഷകർ അവരുടെ വിലാസം ശരിയായി പരിശോധിക്കണം കാരണം വില്ലേജിന്റെ പേരിൽ തെറ്റുകൾ ഉണ്ടാകരുത്.
6. ഇത്തരം തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ,അത് തിരുത്തേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം നിങ്ങളുടെ അക്കൗണ്ടിൽ പണം വരില്ല. ഈ തെറ്റുകൾ തിരുത്താൻ ആധാർ വെരിഫിക്കേഷൻ ആവശ്യമാണ്. ആധാർ വെരിഫിക്കേഷനായി കർഷകർ അവരുടെ അടുത്തുള്ള CSC/വസുധ കേന്ദ്ര / സഹജ് കേന്ദ്ര എന്നിവയുമായി ബന്ധപ്പെടണം.
Also Read: NPS: ഭാര്യയുടെ പേരിൽ ഈ സ്പെഷ്യൽ അക്കൗണ്ട് തുറക്കൂ: പ്രതിമാസം ലഭിക്കും 45,000 രൂപ, അറിയാം
തെറ്റുകൾ ഓൺലൈനിൽ തിരുത്താം (Can fix mistakes online)
1. ഇതിനായി നിങ്ങൾ ആദ്യം പ്രധാനമന്ത്രി കിസാന്റെ വെബ്സൈറ്റായ pmkisan.gov.in-ലേക്ക് പോകണം.
2. അവിടെ മുകളിൽ ഒരു ലിങ്ക് ഫോർമേഴ്സ് കോർണർ എന്ന് കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക.
3. ഇപ്പോൾ നിങ്ങൾക്ക് അവിടെ ആധാർ എഡിറ്റിന്റെ ഒരു ലിങ്ക് കാണും, നിങ്ങൾ അതിൽ ക്ലിക്ക് ചെയ്യണം.
4. ഇതിനുശേഷം നിങ്ങളുടെ മുന്നിൽ ഒരു പേജ് തുറക്കും. അതിൽ നിങ്ങൾക്ക് നിങ്ങളുടെ ആധാർ നമ്പർ ശരിയാക്കാം.
5. ഇതുകൂടാതെ അക്കൗണ്ട് നമ്പർ തെറ്റായി നൽകിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ട് നമ്പറിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ നിങ്ങൾ നിങ്ങളുടെ കൃഷി വകുപ്പ് ഓഫീസുമായോ ലേഖ്പാലുമായോ ബന്ധപ്പെടണം. അവിടെ ചെന്ന് നിങ്ങൾക്ക് അതിൽ ഉണ്ടായ തെറ്റ് തിരുത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...