പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ  പന്ത്രണ്ടാം ഗഡു ഉടൻ കർഷകരുടെ കൈയിൽ എത്തും. എന്നാൽ ഇ - കെവൈസി പൂർത്തിയാക്കിയവർക്ക് മാത്രമേ പദ്ധതിയുടെ  പന്ത്രണ്ടാം ഗഡു ലഭിക്കുകയുള്ളൂ. ഇ - കെവൈസി  പൂർത്തിയാക്കാൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഇ - കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ പദ്ധതിയുടെ  പന്ത്രണ്ടാം ഗഡുവിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള പന്ത്രണ്ടാം ഗഡു  പ്രകാരമുള്ള പണം കർഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12-ാം ഗഡുവായി 2000 രൂപയാണ് ലഭിക്കുന്നത്. ഈ പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായമായി പ്രതിവർഷം 6000 രൂപയാണ്  കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്. ഈ വര്ഷം മെയ് 31 ന്  പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക്  വിതരണം ചെയ്തിരുന്നു. ജൂലൈ 31 ന് ശേഷം ഇ-കെ‌വൈ‌സി  അപ്ഡേറ്റ്  ചെയ്യാന്‍ അവസരം ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കർഷകരെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. 2019 ലാണ് കേന്ദ്ര സർക്കാർ കർഷകർക്കായുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്.  പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കർഷകർക്ക് 6,000 രൂപ വീതം ലഭിക്കും. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകർക്ക് ലഭിക്കുന്നത്. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ 2 ഹെക്ടറുകൾ വരെ മാത്രം ഭൂമിയുള്ളവർക്കാണ് ഈ പദ്ധതി പ്രകാരം പണം ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് എല്ലാ കർഷകരെയും ഈ പദ്ധതിക്ക് അർഹരാക്കിയിരുന്നു.


ALSO READ: Best Saving Schemes: പോസ്റ്റോഫീസ് ? എസ്ബിഐ? എവിടെ നിക്ഷേപിച്ചാൽ ഗുണം


  പിഎം കിസാന്റെ ഇ-കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?


സ്റ്റെപ് 1 : പിഎം കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ സന്ദർശിക്കുക.


സ്റ്റെപ് 2 : ഹോംപേജിന്റെ വലത് വശത്തായി  ഇ-കെവൈസി എന്ന ഓപ്ഷനുണ്ട്.


സ്റ്റെപ് 3 : നിങ്ങളുടെ ആധാർ കാർഡിന്റെ നമ്പറും, ക്യാപ്ടച്ച കോഡും നൽകി. സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യണം.


സ്റ്റെപ് 4: നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ നൽകണം.


സ്റ്റെപ് 5 : അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. അത് നൽകണം. ഇതോട് കൂടി നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാകും.


പിഎം കിസാന്റെ ഇ-കെവൈസി പൂർത്തിയാക്കുന്നതിൽ എന്തെങ്കിലും പ്രശ്‌നം നേരിട്ടാൽ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തിയാൽ സഹായം ലഭിക്കും. അടുത്തുള്ള സർവീസ് സെന്ററുകൾ മുഖേന ഓഫ്‌ലൈനായും പിഎം കിസാൻ സമ്മാൻ നിധി ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ  കിസാൻ സമ്മാൻ നിധി അക്കൗണ്ടിന്റെ വിവരങ്ങളും, ആധാർ കാർഡുമായി സർവീസ് സെന്ററുകൾ സന്ദർശിച്ചാൽ മതി.


പിഎം കിസാൻ യോജന ടോൾ ഫ്രീ നമ്പർ: 011-24300606,


പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ: 155261


പ്രധാനമന്ത്രി കിസാൻ യോജന ഇമെയിൽ ഐഡി: ഇ-മെയിൽ ഐഡി: pmkisan-ict@gov.in


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.