PM Kisan Samman Nidhi Yojana: കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ സമൻ നിധി പദ്ധതിയിലൂടെ (PM Kisan Samman Nidhi Scheme 2020) ഇതുവരെ 12 കോടിയിലധികം കർഷകർക്ക് സാമ്പത്തിക സഹായമായി ബാങ്ക് അക്കൗണ്ടിലേക്ക് പൈസ നേരിട്ട് അയച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പദ്ധതിയിലൂടെ (PM Kisan) രാജ്യത്തെ 14.5 കോടി കർഷകർക്ക് ഇതിന്റെ ആനുകൂല്യം നൽകും. ഈ പദ്ധതി പ്രകാരം കർഷകന് പണം ലഭിച്ചില്ലെങ്കിൽ അയാൾക്ക് കേന്ദ്ര കൃഷി മന്ത്രാലയത്തിൽ (Ministry of Agriculture) ഉടൻതന്നെ പരാതിപ്പെടാൻ കഴിയും. 


Also Read: PM Kisan: അക്കൗണ്ടിലേക്ക് ഇതുവരെ എത്തിയിട്ടില്ലെ 2000 രൂപ! പരാതി നൽകൂ ഉടൻ ലഭിക്കും


ഈ നമ്പറിൽ പരാതിപ്പെടുക


നിങ്ങളുടെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെങ്കിൽ ആദ്യം നിങ്ങളുടെ പ്രദേശത്തെ അക്കൗണ്ടന്റുമായോ അഗ്രികൾച്ചർ ഓഫീസറുമായോ ബന്ധപ്പെടണം. ഇവർ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ ഇതിനുശേഷവും പണം അക്കൗണ്ടിൽ വന്നില്ലെങ്കിൽ നിങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. 


ഈ ഡെസ്ക് (PM-KISAN Help Desk) തിങ്കൾ മുതൽ വെള്ളി വരെ തുറന്നിരിക്കുന്നു. ഇതുകൂടാതെ pmkisan-ict@gov.in എന്ന ഇ-മെയിലിലും (Email) നിങ്ങൾക്ക് ബന്ധപ്പെടാം. എന്നിട്ടും നിങ്ങളുടെ കാര്യമാണ് നടന്നില്ലെങ്കിൽ 011-23381092 (Direct HelpLine) എന്ന നമ്പറിൽ വിളിക്കുക.


Also Read: PM Kisan: കാത്തിരിപ്പിന് അവസാനം! അക്കൗണ്ടിൽ വരുന്നു ഒൻപതാം തവണയുടെ 2000 രൂപ


കൃഷി മന്ത്രാലയത്തിൽ പരാതി നൽകുക


Pradhan Mantri Kisan Samman Nidhi Scheme യുടെ പണം കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നില്ലെങ്കിൽ അത് ഉടൻ പരിഹരിക്കപ്പെടുമെന്ന് കൃഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


പണം കർഷകന്റെ (PM Kisan) അക്കൗണ്ടിൽ എത്തിയിട്ടില്ലെങ്കിലോ എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെങ്കിലോ ഏത് സാഹചര്യത്തിലും അത് ശരിയാക്കും. ഓരോ കൃഷിക്കാരനും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സർക്കാർ കൂടെയുണ്ടാകും. 


നിങ്ങൾക്ക് ഇവിടെയും ബന്ധപ്പെടാം


നിങ്ങൾക്ക് ഈ സ്കീമിന്റെ സ്റ്റാറ്റസ് സ്വയം പരിശോധിച്ച് അപേക്ഷിക്കാം. പദ്ധതിയുടെ കർഷകക്ഷേമ വിഭാഗത്തിൽ (Farmer’s Welfare Section) നിങ്ങൾക്ക് ബന്ധപ്പെടാം. ഡൽഹിയിലെ അതിന്റെ ഫോൺ നമ്പർ 011-23382401, ഇ-മെയിൽ ഐഡി (pmkisan-hqrs@gov.in) എന്നിങ്ങനെയാണ്.


Also Read: PM Kisan: 3 ഗഡുവിനൊപ്പം നേടാം പ്രതിവർഷം സർക്കാരിന്റെ 36000 രൂപയും, അറിയേണ്ടതെല്ലാം.. 


മന്ത്രാലയവുമായി ബന്ധപ്പെടാനുള്ള സൗകര്യം  (Agriculture ministry helpline numbers)


PM കിസാൻ ടോൾ ഫ്രീ നമ്പർ: 18001155266
PM എം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ: 155261
PM കിസാൻ ലാൻഡ്‌ലൈൻ നമ്പറുകൾ: 011—23381092, 23382401
PM കിസാന്റെ പുതിയ ഹെൽപ്പ്ലൈൻ: 011-24300606
PM കിസാന് മറ്റൊരു ഹെൽപ്പ്ലൈൻ ഉണ്ട്: 0120-6025109


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.