PM Kisan: പിഎം കിസാന്‍ കീഴിൽ 4000 രൂപ ലഭിക്കാനുള്ള അവസാന അവസരം നാളെ!
PM Kisan Updates: പിഎം കിസാന്‍ കീഴിൽ 4000 രൂപ ലഭിക്കാനുള്ള അവസാന അവസരമാണ് നാളെ. നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അവസാന തീയതിക്ക് മുമ്പ് അതായത് സെപ്റ്റംബർ 30 ന് മുമ്പ് രജിസ്റ്റർ ചെയ്യുക.
ന്യൂഡൽഹി: PM Kisan Latest News: നിങ്ങൾക്കും പിഎം കിസാന്റെ (PM Kisan 9th Installment) ഒമ്പതാം ഗഡു ലഭിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് 4000 രൂപ ലഭിക്കാനുള്ള അവസാന അവസരം. നാളെ അതായത് സെപ്റ്റംബർ 30 ആണ് രജിസ്ട്രേഷന്റെ അവസാന തീയതി.
വരും ദിവസങ്ങളിൽ പിഎം കിസാൻ (PM Kisan) യോജന പ്രകാരം ലഭിക്കുന്ന തുക ഇരട്ടിയാക്കാനും സർക്കാരിന് കഴിയും. ഈ രജിസ്ട്രേഷന്റെ മുഴുവൻ പ്രക്രിയയും അറിയാം..
Also Read: PM Kisan:കർഷകർക്ക് സന്തോഷവാർത്ത, ഇപ്പോൾ 6000 ന് പകരം ലഭിക്കും 36000 രൂപ; എങ്ങനെ? അറിയേണ്ടതെല്ലാം
കർഷകർക്ക് ലഭിക്കും 4000 രൂപ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ (PM Kisan Samman Nidhi) ഇതുവരെ രജിസ്റ്റർ ചെയ്യാത്ത യോഗ്യരായ കർഷകർക്ക് സെപ്റ്റംബർ 30 ന് മുമ്പ് പിഎം കിസാനിൽ രജിസ്റ്റർ ചെയ്താൽ അവർക്ക് 4000 രൂപ ലഭിക്കും. ഇപ്പോൾ നിങ്ങൾക്ക് തുടർച്ചയായി 2 തവണകളായി അതായത് 4000 രൂപ ലഭിക്കും.
ഇതിന് കീഴിൽ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാൽ ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ നിങ്ങൾക്ക് 2000 രൂപ ലഭിക്കും. ഇതിന് ശേഷം ഡിസംബറിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 2000 രൂപയുടെ ഇൻസ്‌റ്റാൾമെന്റ് വരും.
രജിസ്ട്രേഷന് ആവശ്യമായ രേഖകൾ
1. ഡിബിടി വഴി സർക്കാർ കർഷകർക്ക് പണം കൈമാറുന്നതിനാൽ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് നമ്പർ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
2. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
3. നിങ്ങളുടെ കയ്യിൽ ആധാർ കാർഡ് ഉണ്ടാകേണ്ടത് നിർബന്ധമാണ്. ഇത് കൂടാതെ നിങ്ങൾക്ക് ഈ സ്കീം പ്രയോജനപ്പെടുത്താൻ കഴിയില്ല.
4. നിങ്ങളുടെ രേഖകൾ PM കിസാൻ വെബ്സൈറ്റ് pmkisan.gov.in ൽ അപ്‌ലോഡ് ചെയ്യുക.
5. ആധാർ ലിങ്ക് ചെയ്യുന്നതിന് നിങ്ങൾ Farmer Corner എന്ന ഓപ്ഷനിലേക്ക് പോയി ആധാർ വിശദാംശങ്ങൾ എഡിറ്റ് ചെയ്യുക (Edit Aadhaar Detail) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക.
കർഷകർക്ക് 9 തവണകൾ ലഭിച്ചു
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ സർക്കാർ 9 തവണകൾ പുറത്തിറക്കിയിട്ടുണ്ട്. 3,16,06,630 കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ആദ്യ ഗഡുവായി എത്തിയിട്ടുണ്ട്. എന്നാൽ 9 മാറ്റത്തെ ഗഡുവിൽ ഇതുവരെ 9,90,95,145 കർഷകർക്ക് പണം അയച്ചിട്ടുണ്ട്.
Also Read: PM Kisan: പിഎം കിസാൻ പദ്ധതി പ്രകാരം ലഭിച്ച പണം തിരികെ നൽകേണ്ടിവരും, സർക്കാർ നോട്ടീസ് അയച്ചു തുടങ്ങി
ഇനി നവംബർ 30 വരെ ഒൻപതാം ഗഡുവിന്റെ അവശേഷിക്കുന്ന കർഷകരുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കും. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് പിഎം കിസാൻ യോജന ആരംഭിച്ചത്.
PM Kisan Yojana ഒരു മഹത്തായ പദ്ധതിയാണ്
ഈ പദ്ധതി പ്രകാരം, പ്രതിവർഷം 6000 രൂപ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കൈമാറുന്നത്. ഈ പദ്ധതി പ്രകാരം, 1.38 ലക്ഷം കോടിയിലധികം രൂപയുടെ തുക കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...