Vehicle scrappage policy: പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പഴയ വാഹനങ്ങൾ പൊളിക്കാനുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പുതിയ വാഹനം വാങ്ങുന്നവർക്ക് ഇളവ് നൽകും. വാഹനങ്ങളുടെ കാലാവധിക്ക് ശേഷം ഫിറ്റ്നസ് പരിശോധന നിർബന്ധം.
ന്യൂഡൽഹി: പഴയ വാഹനങ്ങൾ പൊളിക്കാനുള്ള നയവുമായി കേന്ദ്രസർക്കാർ(Central Government). ഗുജറാത്തിൽ ഇന്ന് നടന്ന നിക്ഷേപക ഉച്ചകോടിയിൽ(Investors Summit) വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത് കൊണ്ടാണ‌് പ്രധാനമന്ത്രി Narendra Modi ഇത് പ്രഖ്യാപിച്ചത്. യുവാക്കളോടും സ്റ്റാർട്ടപ്പുകളോടും(Startups) ഈ പരിപാടിയിൽ അണിചേരാനും അദ്ദേഹം അഭ്യർഥിച്ചു.
Automated Testing കേന്ദ്രങ്ങളിൽ Fitness പരിശോധിച്ചശേഷമായിരിക്കും വാഹനങ്ങൾ പൊളിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും കാലാവധിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് ശേഷം ഫിറ്റ്നസ് പരിശോധന(Fitness Test) നിർബന്ധമാണ്. പഴയ വാഹനം പൊളിക്കാൻ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Scrappage policy രാജ്യത്തെ വാഹന മേഖലയ്ക്ക് ഒരു പുതിയ സ്വത്വം നൽകും. ഇത് അയോഗ്യമായ വാഹനങ്ങൾ റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കും. എല്ലാ മേഖലകളിലും ഏറെ മാറ്റം കൊണ്ടുവരികയും ചെയ്യും. പഴയ വാഹനങ്ങൾ പൊളിക്കുന്നത്, പരിസ്ഥിതി(Nature) സൗഹൃദമല്ലാത്തതും മലിനീകരണത്തിന് കാരണവുമാകുന്ന വാഹനങ്ങൾ വിവിധ ഘട്ടങ്ങളിലായി നിരത്തുകളിൽ നിന്ന് ഇല്ലാതാക്കാൻ സഹായിക്കും. ആത്മനിർഭർ ഭാരതിലേക്കുള്ള നിർണായക ചുവടുവയ്പാണ് പൊളിക്കൽ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ഈ നിമിഷം മുതൽ അടുത്ത 25 വർഷം രാജ്യത്തിന് വളരെ നിർണായകമാണ്. ഈ 25 വർഷങ്ങളിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ, നമ്മുടെ ബിസിനസ്സുകളിൽ, നമ്മുടെ പ്രവർത്തന രീതിയിൽ ഒക്കെ മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Also Read: Independence Day 2021: സ്വാതന്ത്ര്യദിന പ്രസംഗത്തിനുള്ള ആശയങ്ങള്‍ ക്ഷണിച്ച് PM Modi
പുതിയ നയം രൂപീകരിക്കുന്നതിലൂടെ ടെസ്റ്റിങ്, പൊളിക്കൽ കേന്ദ്രങ്ങളിലായി 35,000ത്തിലധികം തൊഴിലവസരങ്ങളും പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് ചെലവ് ഓരോ വാഹനത്തിന്റെയും തരം അനുസരിച്ചായിരിക്കും. സ്വകാര്യ വാഹനങ്ങൾക്ക് 300-400 രൂപയും വാണിജ്യ വാഹനത്തിന് 1000-1500 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. 2022 ഏപ്രിലോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 15 വർഷവും അതിന് മുകളിലും പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുമെന്ന് ഉപരിതല ഗതാഗത സെക്രട്ടറി ഗിരിധർ അരമനെ പറഞ്ഞു. പുതിയ രീതിയിലുള്ള ഫിറ്റ്നസ് ടെസ്റ്റ് വാണിജ്യ വാഹനങ്ങൾക്ക് 2023 ഏപ്രിൽ മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് 2024 ജൂൺ മുതൽ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...