New Delhi: സ്വാതന്ത്ര്യ ദിനം ആസന്നമാവുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ നാമെല്ലാവരും ഉറ്റുനോക്കുന്നത്, ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം ചരിത്ര പ്രധാനമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗമാണ്.
എന്നാല്‍, ഈ വര്‍ഷം ഈ സംഭവത്തിന് ഒരു മാറ്റമുണ്ട്. തന്‍റെ സ്വാതന്ത്ര്യ ദിന സന്ദേശം (Independence Day Speech) കൂടുതല്‍ ഫലപ്രദവും സമഗ്രവുമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) പൗരന്മാരില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ചിരിയ്ക്കുകയാണ്.
Your thoughts will reverberate from the ramparts of the Red Fort.
What are your inputs for PM @narendramodi’s speech on 15th August? Share them on @mygovindia. https://t.co/UCjTFU30XV
— PMO India (@PMOIndia) July 30, 2021
നിങ്ങളുടെ ആശയങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാനുള്ള സുവര്‍ണ്ണാവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ ഒരു പക്ഷേ പ്രധാനമന്തിയുടെ ശബ്ദത്തിലൂടെ ചെങ്കോട്ടയിൽ നിന്ന് പ്രതിധ്വനിക്കും.....!!
നിര്‍ദ്ദേശങ്ങളും ആശയങ്ങളും ക്ഷണിച്ചുകൊണ്ട് PMO ആണ് ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്. MyGov യിലൂടെ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാം.
എന്നാല്‍, പ്രധാനമന്ത്രിയുടെ ട്വീറ്റ് എത്തിയതിന് പിന്നാലെ ആശയങ്ങളും ചോദ്യങ്ങളും ഒഴുകിത്തുടങ്ങി. ചിലർ കോവിഡ് വാക്സിനേഷനെക്കുറിച്ച് സംസാരിച്ചപ്പോൾ ചിലർ രാജ്യത്തെ ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ച് സംസാരിച്ചു.
അതേസമയം, പെഗാസസ് വിഷയം, റാഫേൽ അന്വേഷണം, ഇന്ധനവില വർദ്ധനവ്, വിവാദമായ കാർഷിക നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടവരും ഏറെയാണ്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...