PNB KYC Latest Update: മാര്‍ച്ച്‌ മാസം എന്നത് നിരവധി സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറെ പ്രാധാന്യമേറിയ മാസമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന മാസമായതിനാല്‍ നിരവധി നടപടികള്‍ പൂര്‍ത്തിയാക്കേണ്ട മാസവും കൂടിയാണ് ഇത്. അതിനാല്‍ തന്നെ സാമ്പത്തിക  നടപടികളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Electoral Bonds Case: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ചുറ്റിക്കളിച്ച് SBI, കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി   
 
അടുത്തിടെ, രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു മേഖല ബാങ്കായ പിഎന്‍ബി (PNB) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. അതായത്, ഈ സർക്കാർ ബാങ്കിൽ നിങ്ങൾക്കും അക്കൗണ്ട് ഉണ്ടെങ്കിൽ, മാർച്ച് 19 എന്ന തീയതി നിങ്ങൾക്ക് ഏറെ പ്രധാനമാണ്. 


Also Read:  Bank Holidays in March: സാമ്പത്തിക ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാം, 6 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധി 


ആർബിഐയുടെ (RBI) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ ഉപഭോക്താക്കളും അവരുടെ കെവൈസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന നിര്‍ദ്ദേശം പിഎൻബി മുന്നോട്ടു വച്ചിരിയ്ക്കുകയാണ്. അതായത് മാര്‍ച്ച്‌ 19 നകം അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ 
KYC വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് ബാങ്ക് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നത്.  
 
KYC വിവരങ്ങൾ മാർച്ച് 19-നകം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, ഇത് ഉപഭോക്താക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളെ ബാധിച്ചേക്കാം. ഇതോടൊപ്പം ഇവരുടെ അക്കൗണ്ടും മരവിപ്പിച്ചേക്കാം. 


ബാങ്കിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 2023 ഡിസംബർ 31 വരെ തങ്ങളുടെ അക്കൗണ്ടുകളുടെ KYC അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കൾക്കുള്ള സമയപരിധി മാർച്ച് 19 ആണ്. KYC അപ്‌ഡേറ്റുകൾക്കായി ബാങ്ക് ഉപഭോക്താക്കൾക്ക് തുടർച്ചയായി നിര്‍ദ്ദേശങ്ങള്‍ നല്‍കി വരികയാണ്. 
 
KYC അപ്ഡേറ്റ് ചെയ്യുമ്പോള്‍ എന്തെല്ലാം വിവരങ്ങളാണ് നല്‍കേണ്ടത്?  


KYC അപ്‌ഡേറ്റ് ചെയ്യുന്നതിന്, പിഎൻബി ഉപഭോക്താക്കൾ അവരുടെ ബ്രാഞ്ച് സന്ദർശിച്ച് അവരുടെ ഐഡി, വിലാസ തെളിവ്, ഫോട്ടോ, പാൻ കാർഡ്, വരുമാന തെളിവ്, മൊബൈൽ നമ്പർ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് ബ്രാഞ്ച് നേരിട്ടോ PNB ആപ്പ് അല്ലെങ്കിൽ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയോ  KYC അപ്ഡേറ്റ് ചെയ്യാം.


KYC അപ്‌ഡേറ്റ് ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?


മാർച്ച് 19-നകം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട KYC അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് നിലയ്ക്കാം. അതായത്, ഈ അക്കൗണ്ട് വഴി ഒരു പക്ഷെ ങ്ങള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. ഇതിനുശേഷം, അക്കൗണ്ട് സജീവമാക്കുന്നതിന് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കെവൈസി അപ്‌ഡേറ്റ് ചെയ്‌തിരിക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് ബാങ്ക് പുറപ്പെടുവിക്കുന്ന ശരിയായ വിവരങ്ങൾ അപ്പപ്പോള്‍ ലഭിക്കും. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.