Electoral Bonds Case: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ചുറ്റിക്കളിച്ച് SBI, കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി

Electoral Bonds Case:  ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ഇന്ന് വീണ്ടും വാദം കേട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്  എസ്ബിഐയെ വീണ്ടും ശാസിച്ചു.  ഇത്തവണ ഇലക്ടറൽ ബോണ്ടുകളുടെ യുണീക്ക് നമ്പറുകൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്  സുപ്രീംകോടതി ഉത്തരവിട്ടു.

Written by - Zee Malayalam News Desk | Last Updated : Mar 18, 2024, 01:54 PM IST
  • മാർച്ച് 21ന് വൈകിട്ട് അഞ്ചിനകം സത്യവാങ്മൂലം സമർപ്പിക്കാൻ എസ്ബിഐ ചെയർമാനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു
Electoral Bonds Case: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ചുറ്റിക്കളിച്ച് SBI, കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി

News Delhi: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ചുറ്റിക്കളി തുടരുകയാണ് SBI. സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമയപരിധിയ്ക്കുള്ളില്‍  ഇലക്ടറൽ ബോണ്ട് സംബന്ധിച്ച ഡാറ്റ സമര്‍പ്പിക്കാന്‍ വിസമ്മതിച്ച SBI അധിക സമയം  (പൊതു തിരഞ്ഞെടുപ്പിന് ശേഷം) തേടി ഹര്‍ജി സമര്‍പ്പിച്ചത് തുടക്കത്തില്‍ തന്നെ സുപ്രീംകോടതിയെ ചൊടിപ്പിച്ചിരുന്നു.  

Also Read:  Horoscope Today, March 18: ഈ രാശിക്കാർ ജാഗ്രത പാലിക്കണം, ഇവര്‍ക്ക് സാമ്പത്തിക നേട്ടം!! ഇന്നത്തെ രാശിഫലം 
 
എന്നാല്‍, സുപ്രീംകോടതി നല്‍കിയ 24 മണിക്കൂര്‍ സമയപരിധിയ്ക്കുള്ളില്‍ SBI ഒരു ഡാറ്റ സമര്‍പ്പിച്ചിരുന്നു.  അവിടെയും ഇവിടെയും "കൊള്ളാതെ" സമര്‍പ്പിച്ച ആ ഡാറ്റ വീണ്ടും വിവാദമാവുകയാണ്.   

Also Read:  Bank Holidays in March: സാമ്പത്തിക ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാം, 6 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധി 
  
ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ഇന്ന് വീണ്ടും വാദം കേട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്  എസ്ബിഐയെ വീണ്ടും ശാസിച്ചു.  ഇത്തവണ ഇലക്ടറൽ ബോണ്ടുകളുടെ യുണീക്ക് നമ്പറുകൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്  സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി എസ്‌ബിഐക്ക് മാർച്ച് 21 വരെയാണ് സമയം നല്‍കിയിരിയ്ക്കുന്നത്. 

സുപ്രീം കോടതി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം  ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ എല്ലാ ഡാറ്റയും പരസ്യമാക്കാനാണ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അതായത് രാഷ്ട്രീയ് പാര്‍ട്ടികള്‍ റിഡീം ചെയ്ത ബോണ്ടുകളുടെ യുണീക്ക് നമ്പറുകൾ വെളിപ്പെടുത്താനാണ് കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 

എന്നാല്‍, സുപ്രീം കോടതിയുടെ ഈ നിര്‍ദ്ദേശം പാലിക്കാന്‍ എസ്ബിഐ സമ്മതിച്ചു. മാർച്ച് 21ന് വൈകിട്ട് അഞ്ചിനകം സത്യവാങ്മൂലം സമർപ്പിക്കാൻ എസ്ബിഐ ചെയർമാനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ സത്യവാങ്മൂലത്തില്‍ ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും SBI പ്രഖ്യാപിക്കും....!! 

എന്താണ് ഇലക്ടറൽ ബോണ്ട് കേസ്?

രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്നതിനായി 2017-18ൽ കൊണ്ടുവന്നപദ്ധതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് അടുത്തിടെ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താൻ കോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു. 

സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് SBI ഡാറ്റ സമര്‍പ്പിച്ചു. എന്നാല്‍, ആ ഡാറ്റയില്‍  ഇലക്ടറൽ ബോണ്ടിന്‍റെ യുണീക്ക് നമ്പര്‍ നല്‍കിയിരുന്നില്ല. ആ നമ്പര്‍ ലഭിച്ചാല്‍ മാത്രമേ ബോണ്ട് സംബന്ധിച്ച യഥാര്‍ഥ വസ്തുത വെളിപ്പെടുകയുള്ളൂ. അതായത്, ബോണ്ട്‌ വാങ്ങിയ വ്യക്തി അല്ലെങ്കില്‍ സ്ഥാപനം, റിഡീം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി ഏതാണ് തുടങ്ങിയ വിവരങ്ങള്‍. ഈ വിവരമാണ്, അതായത്,  ഇലക്ടറൽ  ബോണ്ടുകൾ വാങ്ങിയവരുടെയും അവ റിഡീം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെയും കണക്കുകള്‍ ആണ് ഇപ്പോള്‍ സുപ്രീംകോടതി SBI യോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്..... 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News