ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില തുടർച്ചയായി വർധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ പോക്കറ്റിൽ വലിയ ഭാരമാണ് ഉണ്ടാകുന്നത്. ഇങ്ങനൊരു അവസരത്തിൽ PNG ഗ്യാസ് ഒരു നല്ല ഓപ്ഷനാണ്. പിഎൻജി അഥവാ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് എൽപിജിയേക്കാൾ വില കുറവാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിലകളിൽ വലിയ വ്യത്യാസം (Big difference in prices)


രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 899.50 രൂപയാണ്. ഇത്തരത്തിൽ ഒരു കിലോ ഗ്യാസിന് 63.35 രൂപയാണ് വില. അതേസമയം ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ (IGL) പിഎൻജിയുടെ വില നേരിയ തോതിൽ വർധിപ്പിച്ചതിന് ശേഷവും ക്യൂബിക് മീറ്ററിന് 35.61 രൂപയാണ്.


Also Read: LPG Cylinder: പുതുവർഷത്തിൽ സന്തോഷ വാർത്ത! എൽപിജി സിലിണ്ടറിന് 100 രൂപ കുറച്ചു


ഇത് എൽപിജിയേക്കാൾ വില കുറവാണ് (It is cheaper than LPG)


1 കിലോഗ്രാം എൽപിജി 1.16 സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററിന് തുല്യമാണ്. ഈ രീതിയിൽ 1 കിലോ എൽപിജി ഗ്യാസിന് തുല്യമായ പിഎൻജിയുടെ വില 41.30 രൂപയാകും. അതായത് നിങ്ങൾ ഇപ്പോൾ 1 സിലിണ്ടറിന് 899.50 രൂപ നൽകുമ്പോൾ, അതേ പിഎൻജിക്ക് 586.46 രൂപ മാത്രമേ നൽകേണ്ടി വരികയുള്ളൂ. അതനുസരിച്ച് നിങ്ങൾ എല്ലാ മാസവും ഒരു സിലിണ്ടർ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് 313.04 രൂപ ലാഭിക്കാം.


Also Read: Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കയ്യിലുണ്ടോ നേടാം 5 ലക്ഷം രൂപ!


ഉപയോഗത്തിനനുസരിച്ച് ചാർജ് നൽകണം (Charge is to be paid according to use)


PNG ക്ക് ഉപയോഗത്തിനനുസരിച്ച് ബിൽ അടയ്‌ക്കണം. നിങ്ങൾ കുറച്ചാണ് ഉപയോഗിക്കുന്നതെങ്കിൽ ബില്ല് കുറയും. ഇതുകൂടാതെ ഇതിന് മറ്റൊരു ഗുണവുമുണ്ട്. ശൈത്യകാലത്ത് എൽപിജി സിലിണ്ടറുകളിലെ വാതകം അടിയിൽ കുറഞ്ഞിരിക്കും, പക്ഷേ  PNG യിൽ അത്തരമൊരു പ്രശ്നമില്ല. ഇതോടൊപ്പം ഇത് നിങ്ങളുടെ അടുക്കളയിൽ കൂടുതൽ സ്ഥലവും എടുക്കില്ല.


Also Read: Old One Rupee Note: ഈ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നേടാം 7 ലക്ഷം രൂപ!


ജനസംഖ്യയുടെ 70 ശതമാനത്തിലേക്ക് പിഎൻജി എത്തിക്കാൻ പദ്ധതിയുണ്ട് (There is a plan to reach PNG to 70 percent of the population)


രാജ്യത്തെ 70 ശതമാനം പേർക്കും PNG കണക്ഷൻ നൽകാനുള്ള പദ്ധതിയാണ് മോദി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ 400 ജില്ലകളിലായി ഏകദേശം 4 കോടി PNG കണക്ഷനുകൾ നൽകും. അടുത്തിടെ സിറ്റി ഗ്യാസ് വിതരണത്തിനുള്ള ലൈസൻസിംഗ് കമ്പനികളുടെ ലേലത്തിന്റെ 11-ാം റൗണ്ട് സർക്കാർ പൂർത്തിയാക്കി. രാജ്യത്തെ 27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മൊത്തം 228 മേഖലകളിലുള്ള കമ്പനികൾക്ക് സിഎൻജി, PNG ലൈസൻസുകൾ നൽകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.