വീട്ടിൽ കിട്ടിയത് 14 പാക്കറ്റ്; നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.
സ്‌കൂള്‍ മേഖലയിലും പരിസരങ്ങളിലും പോലീസും എക്‌സൈസും നിരീക്ഷണം ശക്തമാക്കിയിരുന്നു
ഇടുക്കി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിലായി. ബീഹാര്‍ സ്വദേശി അഷറപിനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറില്‍ സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയുല്‍പ്പന്നങ്ങളും വില്‍പ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
സ്‌കൂള്‍ മേഖലയിലും പരിസരങ്ങളിലും പോലീസും എക്‌സൈസും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് എംജി കോളനിയില്‍ അന്യസംസ്ഥാന തൊഴിലാളി ഹാന്‍സ് അടക്കമുള്ള നിരോധിത ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 14 പാക്കറ്റ് ഹാന്‍സ് കണ്ടെത്തി. മൂന്നാര്‍ എസ്‌ഐ അജേഷ് കെ ജോണിന്റെ നേത്യത്വത്തില്‍ സിപിഒ ടോണി, അരുണ്‍കുമാര്‍, എസ്‌ഐ ഷാജി, നൗഫല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...