Kvp Scheme Investment: 4 ലക്ഷം എട്ട് ലക്ഷമാക്കാം, ഉടായിപ്പല്ല ഇരട്ടി തുക പോസ്റ്റോഫീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ
How to get Double Money From Post Office Investment: നിലവിൽ, കെവിപി പദ്ധതിയിൽ 7.5 ശതമാനം പലിശയാണ് ലഭിക്കുന്നത്, നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി തുക നിശ്ചയിച്ചിട്ടില്ല
പോസ്റ്റ് ഓഫീസ് വഴി സർക്കാർ നിരവധി സേവിംഗ് സ്കീമുകളാണ് ഉപഭോക്താക്കൾക്കായി നടത്തുന്നത്. കുട്ടികൾ മുതൽ വയോധികർക്ക് വരെ പോസ്റ്റ് ഓഫീസിൽ പ്രത്യേക പദ്ധതികളുണ്ട് ഈ പദ്ധതികളിൽ ഒന്ന് "കിസാൻ വികാസ് പത്ര യോജന" ആണ്. രാജ്യത്തെ പൗരന്മാർക്ക് വെറും 1000 രൂപ നിക്ഷേപത്തിൽ അക്കൗണ്ട് തുറക്കാം. നിലവിൽ ആകർഷകമായ പലിശ വാഗ്ദാനം ചെയ്യുന്ന ദീർഘകാല നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനായി ഈ പദ്ധതി കണക്കാക്കപ്പെടുന്നു. ആണ്. സ്കീമിൽ ശരിയായി നിക്ഷേപിക്കുന്നത് നിക്ഷേപകരുടെ പണം ഇരട്ടിയാക്കാനും കഴിയും.
നിലവിൽ, കെവിപി പദ്ധതിയിൽ 7.5 ശതമാനം പലിശയാണ് ലഭിക്കുന്നത്, നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി തുക നിശ്ചയിച്ചിട്ടില്ല. നിക്ഷേപകർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നിക്ഷേപിക്കാം. 9 വർഷവും 7 മാസവും നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ ഇരട്ടി വരുമാനം നൽകുന്നു. അതായത് ഒരാൾ 4 ലക്ഷം രൂപ ഒരിക്കൽ നിക്ഷേപിച്ചാൽ 115 മാസം കഴിഞ്ഞ് 8 ലക്ഷം രൂപ റിട്ടേൺ ലഭിക്കും.
അതായത് ഇടുന്ന തുകയുടെ ഇരട്ടി നിങ്ങൾക്ക് ഇതുവഴി നേടാം. 1 ലക്ഷം ഇട്ടാൽ കാലാവധി കഴിയുമ്പോൾ ഉറപ്പായും 2 ലക്ഷം പലിശ അടക്കം ലഭിക്കും. മറ്റ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം കണക്കിലെടുത്താൽ ഇതൊരു മികച്ച നിക്ഷേപ ഓപ്ഷനാണ്. മറ്റ് ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന് 4 ശതമാനം വരെയാണ് സാധാരണ ആളുകൾക്ക് കൊടുക്കുന്നത്.
കിസാൻ വികാസ് പത്ര യോജനയ്ക്ക് കീഴിൽ, ആദായനികുതി നിയമം 1961-ലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് സൗകര്യം ലഭ്യമാണ്. ഈ സ്കീം ഒരു പോസ്റ്റ് ഓഫീസിൽ നിന്നോ ബാങ്കിൽ നിന്നോ മറ്റൊരു പോസ്റ്റ് ഓഫീസിലേക്കോ ബാങ്കിലേക്കോ എളുപ്പത്തിൽ മാറ്റാവുന്നതാണ്.നിങ്ങൾക്ക് മികച്ച വരുമാനം നൽകുന്ന പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര പദ്ധതി. ഈ പദ്ധതി 1988-ലാണ് തപാൽ വകുപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. "ആളുകളിൽ ദീർഘകാല സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുക" എന്നതാണ് പദ്ധതിയുടെ പിന്നിലെ ലക്ഷ്യം.
ഈ വർഷം ഏപ്രിൽ ഒന്നിന് സർക്കാർ ഈ പദ്ധതിയുടെ പലിശ നിരക്ക് ഉയർത്തിയതോടെയാണ് കെവിപിക്ക് കൂടുതൽ ആളുകളായത്. ശ്രദ്ധിക്കേണ്ട കാര്യം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നതിന്, ശമ്പള സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഐടിആർ രേഖകൾ എന്നിവ പോലുള്ള വരുമാന തെളിവുകൾ നിങ്ങൾ സമർപ്പിക്കണം.
ആദ്യം കർഷകർക്കായി തുടങ്ങിയെങ്കിലും ഇപ്പോൾ എല്ലാവർക്കുമായി പദ്ധതി ലഭ്യമാക്കുകയാണ്. രാജ്യത്തെ എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഇത് ലഭ്യമാണ്. ഈ സ്കീമിൽ ചേരാനുള്ള യോഗ്യത അപേക്ഷകൻ 18 വയസ്സിന് മുകളിലുള്ള ഒരു ഇന്ത്യൻ പൗരനായിരിക്കണം എന്ന് മാത്രമാണ്. പ്രായപൂർത്തിയാകാത്തയാൾക്കോ മാനസികാവസ്ഥയില്ലാത്ത വ്യക്തിക്കോ വേണ്ടി അപേക്ഷിക്കാൻ പ്രായപൂർത്തിയായ ഒരാൾക്ക്/ മാതാപിതാക്കൾക്ക് / സഹോദരങ്ങൾക്ക് അർഹതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...