ഭാവിക്കായി സമ്പാദിക്കേണ്ടതും അത് ശരിയായിടത് നിക്ഷേപിക്കേണ്ടതും അത്യാവശ്യമാണ്. ഏറ്റവും കൂടുതൽ പലിശ കിട്ടുന്നിടത് തന്നെ നിക്ഷേപിക്കുന്നതിനൊപ്പം തന്നെ പണം സുരക്ഷിതമായിരിക്കണം എന്നതും അത്യാവശ്യമാണ്. അതിനാൽ തന്നെ ബാങ്കിലും പോസ്റ്റ് ഓഫീസിലും മറ്റും പണം നിക്ഷേപിക്കാനാണ് കൂടുതൽ ആളുകളും താത്പര്യപ്പെടുന്നത്. ഇതിന് ഏറ്റവും മികച്ച ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ പദ്ധതി. ഈ പദ്ധതിയിൽ ഒരു ദിവസം 50 രൂപ മുതൽ ഒരു മാസം 1500 രൂപ വരെ നിക്ഷേപിക്കാം. പദ്ധതിയുടെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 35 ലക്ഷം രൂപ വരെ ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായപൂർത്തിയാകുന്നതിന് പിന്നലെ ഈ പദ്ധതിയിൽ ചേരാം. 19 വയസ്സ് മുതൽ 55 വയസ് വരെ പ്രായമുള്ളവർക്കാണ് ഈ പദ്ധതിയിൽ ചേരാൻ സാധിക്കുന്നത്. ഈ പദ്ധതിയിൽ തന്നെ മൂന്ന് കാലാവധികളിൽ പണം നിക്ഷേപിക്കാം. 55 വർഷം, 58 വർഷം, 60 വര്ഷം എന്നിങ്ങനെയാണ് പദ്ധതിയുടെ കാലാവധികൾ. നിങ്ങൾ  55 വർഷം കാലാവധിയുള്ള പദ്ധതിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ മാസം 1515 രൂപ അടയ്ക്കണം.  58 വർഷം കാലാവധിയുള്ള പദ്ധതിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ മാസം 1463 രൂപ അടയ്ക്കണം. 60 വർഷം കാലാവധിയുള്ള പദ്ധതിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ മാസം 1,411 രൂപയും അടയ്ക്കണം. 


ALSO READ: ഇനി ഇരട്ടി പെൻഷൻ; 15000 രൂപയുടെ കാലം കഴിഞ്ഞു,  കോടതി വിധി അനുകൂലമായാൽ വൻ നേട്ടം


നിങ്ങൾ  55 വർഷം കാലാവധിയുള്ള പദ്ധതിയാണ് തെരഞ്ഞെടുത്തതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കം 31.60 ലക്ഷം രൂപ ലഭിക്കും.  നിങ്ങൾ 58  വർഷം കാലാവധിയുള്ള പദ്ധതിയാണ് തെരഞ്ഞെടുത്തതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കം 33.40 ലക്ഷം രൂപയും നിങ്ങൾ 60 വർഷം കാലാവധിയുള്ള പദ്ധതിയാണ് തെരഞ്ഞെടുത്തതെങ്കിൽ  34.60 രൂപയും ലഭിക്കും. ഈ പദ്ധതിയിൽ മൂന്ന് രീതിയിൽ പണം അടയ്ക്കാം. എല്ലാ മാസവും പണം നിക്ഷേപിക്കാം, മൂന്ന് മാസങ്ങൾ കൂടുമ്പോൾ പണം നിക്ഷേപിക്കാം, അല്ലെങ്കിൽ വര്ഷം തോറും പണം നിക്ഷേപിക്കാം. എന്നാൽ പണം നിക്ഷേപിക്കാൻ 30 ദിവസങ്ങള വരെ അവധി ലഭിക്കും.


കൂടാതെ പദ്ധതി ആരംഭിച്ച് മൂന്ന് വർഷങ്ങൾ പൂർത്തിയായാൽ നിങ്ങൾക്ക് നിക്ഷേപം തിരിച്ചെടുക്കാൻ കഴിയും. എന്നാൽ 5 വർഷത്തിന് മുമ്പ് പണം തിരിച്ചെടുത്താൽ നിങ്ങൾക്ക് ബോണസ് തുക ലഭിക്കില്ല. എന്നാൽ നാൾ വർഷത്തിന് ശേഷം ഈ പദ്ധതിയിൽ നിന്ന് ലോണായി പണം എടുക്കാൻ സാധിക്കും . ബോണസായി ഒരു വര്ഷം 60 മുതൽ 1000 രൂപവരെയാണ് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്‌റ്റോഫീസിൽ അന്വേഷിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.