PPF Investment: 66,58,288 രൂപയുണ്ടാക്കാം വളരെ എളുപ്പ വഴി, പിപിഎഫ് ഇത്രയും ഗംഭീരമോ?
PPF Scheme Best Options: ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും വരെ നിങ്ങൾക്ക് പിപിഎഫിൽ നിക്ഷേപിക്കാം. ഈ തുക ഒറ്റത്തവണയായോ തവണകളായോ നിക്ഷേപിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത
ഏതെങ്കിലും സുരക്ഷിത നിക്ഷേപ പദ്ധതിയിൽ നിങ്ങൾക്ക് നിക്ഷേപിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? അതിന് ഏറ്റവും ബെസ്റ്റാണ് പിപിഎഫ്. പബ്ലിക് പ്രൊവിഡൻറ് ഫണ്ട് എന്നാണ് പിപിഎഫിൻറെ പൂർണ രൂപം. ഇതൊരു ചെറിയ സമ്പാദ്യ പദ്ധതിയാണെങ്കിലും വളരെ മികച്ച പലിശ ഇതിൽ നിന്നും നിങ്ങൾക്ക് നേടാൻ സാധിക്കും. ഓരോ 3 മാസത്തിലും പിപിഎഫ് പലിശ നിരക്കുകൾ സർക്കാർ പരിഷ്കരിക്കും. നിലവിൽ പ്രതിവർഷം 7.1 ശതമാനം കൂട്ടുപലിശയാണ് പിപിഎഫ് കൊടുക്കുന്നത്.
ഏത്ര രൂപ നിക്ഷേപിക്കാം
ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും വരെ നിങ്ങൾക്ക് പിപിഎഫിൽ നിക്ഷേപിക്കാം. ഈ തുക ഒറ്റത്തവണയായോ തവണകളായോ നിക്ഷേപിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പിപിഎഫിൽ ലോൺ സൗകര്യവും ലഭ്യമാണ്. ഒരു സാമ്പത്തിക വർഷം ഒരു വായ്പ മാത്രമേ എടുക്കാൻ സാധിക്കൂ.
36 മാസത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ, പലിശ നിരക്ക് പ്രതിവർഷം 1 ശതമാനമായിരിക്കും. 36 മാസത്തിനു ശേഷം തിരിച്ചടയ്ക്കുമ്പോൾ, ഈ നിരക്ക് പ്രതിവർഷം 6% ആകും. ഒരു പിപിഎഫ് അക്കൗണ്ടിൻറെ കാലാവധി 15 വർഷമായിരിക്കും. കാലാവധി പൂർത്തിയായാൽ മെച്യുരിറ്റി പേയ്മെൻ്റ് പിപിഎഫ് അക്കൗണ്ടിൽ സൂക്ഷിക്കാം. ഇതിനും നിങ്ങൾക്ക് പലിശ ലഭിക്കും.
നിക്ഷേപകർക്ക് അവരുടെ പിപിഎഫ് അക്കൗണ്ട് അടുത്ത 5 വർഷത്തേക്ക് വേണമെങ്കിൽ ദീർഘിപ്പിക്കാം. എല്ലാ സാമ്പത്തിക വർഷവും ഇത് പിൻവലിക്കാനും സാധിക്കും. എല്ലാ മാസവും ₹ 12,500 രൂപ വീതം നിക്ഷേപിച്ചാൽ ഒരു വർഷത്തിൽ 1.5 ലക്ഷം രൂപയാകും നിങ്ങളുടെ നിക്ഷേപം. 20 വർഷത്തിനുള്ളിൽ ഇത് 66,58,288 രൂപയാകും പലിശ അടക്കമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.