കൊച്ചി: പാചക വാതകത്തിന് (Cooking Gas) വിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള (Commercial) പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. സിലിണ്ടറിന് (Cylinder) 101 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത് (Increased). ഇതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്ക് കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല. നവംബർ ആദ്യവും പാചക വാതക വില വർധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് വ‌ർധിപ്പിച്ചത് 266 രൂപയായിരുന്നു. 


Also Read: LPG Subsidy Check: എൽപിജി സിലിണ്ടര്‍ സബ്‌സിഡി അക്കൗണ്ടിൽ എത്തിയോ? എങ്ങനെ അറിയാം 


വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് വില വർധിപ്പിച്ചത് വീടുകളിൽ നേരിട്ട് ബാധിക്കില്ലെങ്കിലും ഹോട്ടലുകളെയും മറ്റും സാരമായി ബാധിക്കും. പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. വിലവർധന പിൻവലിക്കണമെന്നും സബ്‌സിഡി പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.


Also Read: LPG Subsidy: എൽപിജി സബ്‌സിഡി സംബന്ധിച്ച് സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിച്ചു? അറിയാം..


ആറുമാസത്തെ വില (കൊച്ചിയിലെ നിരക്ക് അടിസ്ഥാനത്തിൽ)


മാസം - ഗാർഹികം - വാണിജ്യം


ജൂൺ 01 - 816.00 - 1,466.00


ജൂലൈ 01 - 841.00 - 1,550.00


ഓഗസ്റ്റ് 01 - 841.50 - 1,623.00


ഓഗസ്റ്റ് 18 - 866.00 - 1,618.00


സെപ്റ്റംബർ 01 - 891.50 - 1,692.50


ഒക്ടോബർ 01 - 891.50 - 1,728.00


ഒക്ടോബർ 06 - 906.50 - 1,726.00


നവംബർ 01 - 906.50 - 1,994.00


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.