LPG Subsidy: എൽപിജി സബ്‌സിഡി സംബന്ധിച്ച് സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിച്ചു? അറിയാം..

LPG cylinder latest news: അടുത്ത സമയത്ത് രാജ്യത്തെ 15 പ്രവിശ്യകളിലെ തിരഞ്ഞെടുത്ത ജില്ലകളിൽ LPG  സിലിണ്ടറിന് സബ്‌സിഡി ആനുകൂല്യം നൽകുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 8 സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞു.  

Written by - Ajitha Kumari | Last Updated : Nov 8, 2021, 10:19 AM IST
  • എൽപിജി സബ്‌സിഡി സംബന്ധിച്ച് പുതിയ പദ്ധതി ഉണ്ടായേക്കും
  • സബ്‌സിഡി സംബന്ധിച്ച് സർക്കാരിന് തീരുമാനിക്കാം
  • ഉജ്ജ്വല പദ്ധതിയിൽ സബ്‌സിഡി തുടർന്നും ലഭ്യമാകും
LPG Subsidy: എൽപിജി സബ്‌സിഡി സംബന്ധിച്ച് സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിച്ചു? അറിയാം..

ന്യൂഡൽഹി: LPG Subsidy: പണപ്പെരുപ്പം കുതിച്ചുയരുന്നതിനിടെ പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി സംബന്ധിച്ച് സാധാരണക്കാർക്കിടയിൽ വലിയ പ്രതീക്ഷയാണ്. അത്തരമൊരു സാഹചര്യത്തിൽ, ആളുകൾക്ക് വലിയ വാർത്തകൾ ലഭിക്കും.

എൽപിജി സിലിണ്ടറിന്റെ (LPG cylinder) വില 1000 രൂപയിൽ എത്തുമെന്നത് സ്ഥിരം ചർച്ചയാണ്. LPG സിലിണ്ടറുകളുടെ വിലക്കയറ്റം സംബന്ധിച്ച് സർക്കാരിന്റെ പക്ഷം ഇതുവരെയും രംഗത്തെത്തിയിട്ടില്ല.

Also Read: LPG CNG Prices Hike: പെട്രോളിനും ഡീസലിനും ശേഷം ഇനി CNG യുടെയും LPG യുടേയും വില വർദ്ധിക്കും!

ഈ മാസവും വാണിജ്യ വാതക വില വർധിച്ചിട്ടുണ്ട്. എന്നാൽ ഒരു സിലിണ്ടറിന് 1000 രൂപ വരെ നൽകാൻ ഉപഭോക്താക്കൾ തയ്യാറാണെന്നാണ് സർക്കാരിന്റെ ആഭ്യന്തര വിലയിരുത്തൽ (Internal Assessment) സൂചിപ്പിക്കുന്നത്. 

എൽപിജി സിലിണ്ടറുകളുടെ (LPG Cylinder) കാര്യത്തിൽ സർക്കാരിന് രണ്ട് തരത്തിൽ തീരുമാനമെടുക്കാമെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഒന്ന് സർക്കാരിന് സബ്‌സിഡി ഇല്ലാതെ സിലിണ്ടറുകൾ വിതരണം ചെയ്യാം. രണ്ടാമതായി തിരഞ്ഞെടുത്ത ചില ഉപഭോക്താക്കൾക്ക് സബ്‌സിഡിയുടെ ആനുകൂല്യം നൽകണം.

Also Read: LPG New Connections: Aadhaar കാണിക്കൂ.. ഉടൻ നേടൂ LPG ഗ്യാസ് കണക്ഷൻ, അതും കൈയ്യുടനെ!

സബ്‌സിഡിയിൽ സർക്കാരിന്റെ പദ്ധതി എന്താണ്? (What is the government's plan on subsidy?)

സബ്‌സിഡി നൽകുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 10 ലക്ഷം രൂപ വരുമാനം എന്ന നിയമം നിലനിൽക്കുകയും ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കുകയും ചെയ്യും എന്നാണ്. അതായത് ബാക്കിയുള്ള ആളുകൾക്ക് സബ്‌സിഡി അവസാനിച്ചേക്കാമെന്നാണ് റിപ്പോർട്ട്.  

ആർക്കാണ് ഇപ്പോൾ സബ്സിഡി ലഭിക്കുന്നത്? (Who gets the subsidy now?)

കഴിഞ്ഞ കുറേ മാസങ്ങളായി എൽപിജിയുടെ (LPG) സബ്‌സിഡി ചില സ്ഥലങ്ങളിൽ നിർത്തിയിരിക്കുകയാണ്. ഈ നിയമം 2020 മെയ് മുതൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിലിന്റെയും ഗ്യാസിന്റെയും വില തുടർച്ചയായി ഇടിഞ്ഞതിനെ തുടർന്നാണ് ഈ നടപടി. എന്നാൽ ഇതുവരെ എൽപിജി സിലിണ്ടറുകളുടെ (LPG cylinder) സബ്‌സിഡി പൂർണമായും സർക്കാർ നിർത്തിയിട്ടില്ല.

Also Read: PAN Card: വിവാഹശേഷം പാൻ കാർഡിൽ ആവശ്യമായ ഈ മാറ്റങ്ങൾ വരുത്തുക, അല്ലെങ്കിൽ! 

 

സർക്കാർ സബ്‌സിഡി ഇനത്തിൽ വളരെയധികം ചെലവഴിക്കുന്നു (Government spends so much on subsidy)

2021 സാമ്പത്തിക വർഷത്തിൽ സബ്‌സിഡികൾക്കായുള്ള സർക്കാരിന്റെ ചെലവ് 3,559 രൂപയായിരുന്നു. 2020 സാമ്പത്തിക വർഷത്തിൽ ഈ ചെലവ് 24,468 കോടി രൂപയായിരുന്നു. യഥാർത്ഥത്തിൽ ഇത് 2015 ജനുവരിയിൽ ആരംഭിച്ച ഡിബിടി സ്കീമിന് കീഴിലാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് (LPG) ഉപഭോക്താക്കൾ മുഴുവൻ തുകയും നൽകണം. അതേസമയം സബ്‌സിഡി തുക സർക്കാരിന് വേണ്ടി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകും. ഈ റീഫണ്ട് നേരിട്ടുള്ള ആയതിനാൽ, സ്കീമിന് DBTL എന്ന് പേരിട്ടു

Also Read: viral video: 'ഒരു നേരമെങ്കിലും കാണാതെവയ്യന്റെ' നവ്യ നായരുടെ നൃത്ത വീഡിയോ  വൈറലാകുന്നു

എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർധിപ്പിച്ചു (Increased price of LPG gas cylinder)

സബ്‌സിഡിയില്ലാത്ത (LPG Subsidy) 14.2 കിലോഗ്രാം സിലിണ്ടറിന് 15 രൂപ വർധിച്ചു. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പാചകവാതക സിലിണ്ടറിന്റെ വില 884.50 രൂപയിൽ നിന്ന് 899.50 രൂപയായി ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News