അധികമാർക്കും ഒരു പക്ഷെ അറിയാൻ വഴിയില്ല. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്) ഇന്ത്യയിലെ ജനപ്രിയ ദീർഘകാല സേവിംഗ്സ് സ്കീമാണ്. നിലവിൽ പിപിഎഫിൻറെ പുതിയ പലിശ നിരക്കുകൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ജനുവരി-മാർച്ച് മുതൽ ഏഴ് ശതമാനമാണ് പലിശ. ഇത് തന്നെയായിരിക്കും ഇനിയും തുടരുക. അതായത് ഏപ്രിൽ 1 മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ പലിശ നിരക്ക് 7 ശതമാനത്തിൽ തന്നെയായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

1968-ൽ ധനമന്ത്രാലയം ആരംഭിച്ച നാഷണൽ സേവിംഗ്‌സ് സ്ഥാപനം കൂടിയാണ് പിപിഎഫ്.  നിക്ഷേപകർക്ക് ദീർഘകാലത്തേക്ക് വലിയ തുക സേവ് ചെയ്യാൻ ഇതു വഴി സാധിക്കും എന്നതാണ് പ്രത്യേകത. ഏതെങ്കിലും ബാങ്കിലോ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൗണ്ട് തുറക്കാം.കുറഞ്ഞത് 500 രൂപയിൽ തുടങ്ങി പരമാവധി 1.5 ലക്ഷം വരെ പിപിഎഫിൽ നമ്മുക്ക് നിക്ഷേപിക്കാം. പിപിഎഫ്  അക്കൗണ്ടിൻറെ മെച്വർ കാലാവധി 15 വർഷമാണ്.


എത്ര രൂപ നേടാം


PPF അക്കൗണ്ട് ഉടമ തൻ്റെ അക്കൗണ്ടിൽ ഓരോ വർഷവും ₹1.50 ലക്ഷം നിക്ഷേപിച്ചാൽ 25 വർഷത്തെ നിക്ഷേപത്തിന് ശേഷം ഒരാളുടെ PPF മെച്യൂരിറ്റി തുക 1 കോടിക്ക് മുകളിലായിരിക്കും. ഇതിൽ നിക്ഷേപം മാത്രം ആകെ 37,50,000 രൂപയും  പലിശ 65,58,015 രൂപയും ആയിരിക്കും. ഇങ്ങനെ നോക്കുമ്പോൾ ആകെ തുക 1,03,08,015 ആയിരിക്കും. അതേസമയം പിപിഎഫ് ഉപഭോക്താക്കൾക്ക് 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിൽ ആനുകൂല്യവും ലഭിക്കും. ഇൻകം ടാക്സ് സെക്ഷൻ 80C പ്രകാരമാണ് ഇളവ് ലഭിക്കുക.


രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നായതിനാൽ തന്നെ PPF ജനപ്രിയമാണ്. ഇന്ത്യാ ഗവൺമെൻ്റ് തന്നെയാണ് ഇതിന് ഗ്യാരണ്ടി നൽകുന്നത്. പിപിഎഫ് പലിശ നിരക്ക് ഓരോ പാദത്തിലുമാണ് സർക്കാർ നിശ്ചയിക്കുന്നത്. പല നിക്ഷേപ ഓപ്ഷനുകളേക്കാളും മികച്ചതാണ് PPF. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.