ന്യൂ ഡൽഹി : മൾട്ടിപ്ലെക്സ് സിനിമ തിയറ്റർ കമ്പനികളായ പിവിആറും ഐനോക്സും തമ്മിൽ ലയിച്ചു. ഇന്ന് മാർച്ച് 27ന് ചേർന്ന് ഇരു കമ്പനികളുടെ സംയുക്ത ബോർഡ് ഡയറക്ടർമാരുടെ യോഗത്തിന് ശേഷം PVR-INOX ലയനം പ്രഖ്യാപിക്കുകയായിരുന്നു. ലയിക്കുന്ന കമ്പനിക്ക് പിവിആർ ഐനോക്സ് ലിമിറ്റഡ് എന്ന് പേര് നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ലയനത്തിന് ശേഷം ഉണ്ടായിരിക്കുന്ന പുതിയ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി അജയ് ബിജ്ലിയെ നിയമിച്ചു. സഞ്ജീവ് കുമാറിന് എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതല നൽകി. 


ALSO READ : Zeel-Sony Merger | സോണി, സീൽ ലയനത്തിനുള്ള നിർണായക കരാറുകളിൽ ഒപ്പുവച്ചു; സംയുക്ത കമ്പനിയുടെ എംഡിയും സിഇഒയും ആയി പുനിത് ഗോയങ്ക നയിക്കും



ഐനോക്സ് ഗ്രൂപ്പിന്റെ ചെയർമാൻ പവൻ കുമാർ ജെയിൻ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായും സിദ്ദാർഥ് ജെയിൻ നോൺ എക്സിക്യൂട്ടീവ് നോൺ ഇൻഡിപെൻഡെന്റ് ഡയറക്ടറായി പിവിആർ ഐനോക്സ് ലിമിറ്റഡിനൊപ്പം തുടരും.


ഇരു മൾട്ടിപ്ലെക്സ് കമ്പനികളുടെ ഓഹരികളുടെ ലയനം സ്റ്റോക്ക് എക്സിഞ്ചേന്റെയും സെബിയുടെയും മറ്റ് നിയന്ത്രണ ബോർഡുകളുടെ അനുമതിയോടെയാകും. അതിന് ശേഷം മാത്രമെ ഇരു സ്ഥാപനങ്ങളുടെ ലയം ഔദ്യോഗികമാകുള്ളു. 


ALSO READ : PF E-Nomination Alert..!! പ്രൊവിഡന്റ് ഫണ്ടില്‍ നോമിനിയുടെ പേര് ചേര്‍ക്കേണ്ട സമയം മാര്‍ച്ച്‌ 31 ന് അവസാനിക്കും, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം


നിലവിൽ രാജ്യത്ത് 73 നഗരങ്ങളിലായി 871 സ്ക്രീനുകളാണ് പിവിആറിനുള്ളത്. ഐനോകിസിന് 72 നഗരങ്ങളിലായി 675 സ്ക്രീനുകളുമുണ്ട്. ഇരു സ്ഥാപനങ്ങൾ തമ്മിൽ ലയിക്കുന്നതോട് 1,546 സക്രീനുകളോട് ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് തിയറ്റർ കമ്പനിയാകും പിവിആർ ഐനോക്സ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.