RBI Digital Rupee: റിസർവ് ബാങ്കിൻറെ ഡിജിറ്റൽ കറൻസിയായ 'ഇ റുപ്പി' ചില്ലറ ഇടപാടുകൾക്കായി ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. ഈ ഘട്ടത്തിൽ മുംബൈ,ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമാകും ഇത് ലഭ്യമാകുക. ഇതോടെ പോക്കറ്റിൽ പണം കൊണ്ടുനടക്കുന്ന രീതി മാറും.  നിലവിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായിയാകും ഇ റുപ്പി പുറത്തിറക്കുക. ഇത് ഡിജിറ്റൽ കറൻസിയുടെ ആദ്യ പരീക്ഷണ പദ്ധതിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Good News on Fuel Price..!! രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില 14 രൂപ വരെ കുറഞ്ഞേക്കും


ഇ റുപ്പി എന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമപരമായ ഒരു ഡിജിറ്റൽ കറൻസിയാണ്.  അതുകൊണ്ടുതന്നെ അതിന്റെ ഇടപാടുകളും ആർബിഐയുടെ നിയന്ത്രണങ്ങളുടെ പരിധിയിൽ വരും. ആദ്യ ഘട്ടത്തിൽ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയാണ് ആർ ബിഐ സഹകരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.  ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക്  ഇടപാടുകൾ നടത്താനാകും. ആദ്യ ഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിലെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയുൾപ്പെടെ നാല് ബാങ്കുകളിലായിരിക്കും പദ്ധതി ആരംഭിക്കുക. ശേഷം ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുൾപ്പെടെ നാല് ബാങ്കുകൾ കൂടി ചേരും.  ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂവെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.  അടുത്ത ഘട്ടത്തില്‍ കൊച്ചിയുള്‍പ്പെടെയുള്ള  9 നഗരങ്ങളില്‍ ഇ റുപ്പി കൊണ്ടു വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. 


Also Read: Gujarat Assembly Election 2022: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 89 മണ്ഡലങ്ങൾ വിധിയെഴുതും 


ഇന്ത്യൻ കറൻസിയുടെ ഡിജിറ്റൽ രൂപമായ ഇ-രൂപ ബാങ്കുകൾ വഴി വിതരണം ചെയ്യും. ഉപയോക്താക്കൾക്ക് ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ വാലറ്റുകൾ വഴിയും മൊബൈൽ ഫോണുകളിലും ഉപകരണങ്ങളിലും സൂക്ഷിച്ചിരിക്കുന്നതുമായ ഇ-രൂപയുമായും ഇടപാട് നടത്താവുനന്നതാണ്.  മാത്രമല്ല മൊബൈലിൽ നിന്ന് പരസ്പരം അയയ്ക്കാനും എല്ലാത്തരം സാധനങ്ങൾ വാങ്ങാനും ഇതിലൂടെ  എളുപ്പത്തിൽ കഴിയും. അതായത് ഉപ്പു മുതൽ കർപ്പൂരം വരെ  എല്ലാ സാധനങ്ങളും ഇ-രൂപ ഉപയോഗിച്ച് വാങ്ങാം. ഈ ഡിജിറ്റൽ രൂപയെ ആർബിഐ പൂർണമായും നിയന്ത്രിക്കും.  ഇ റുപ്പിക്കുള്ള പ്രധാന വ്യത്യാസമെന്ന് പറയുന്നത് ഇതിന്റെ ഉത്തരാവാദിത്തം ബാങ്കുകള്‍ക്കല്ല നേരിട്ട് റിസർവ്ബാങ്കിനാണ് എന്നതാണ്. സാധാരണക്കാർക്ക് ഡിജിറ്റൽ വാലറ്റ് വഴി ഇ-രൂപ ഇടപാട് നടത്താനാകും.  കൂടാതെ ഇ-രൂപയിലൂടെയുള്ള ഇടപാടുകൾ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കും (P2P) അതുപോലെ വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കും (P2M) ആയിരിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. വ്യാപാരിയുടെ സമീപം പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡുകൾ വഴിയാണ് ഇത് ഉപയോഗിക്കാണ് കഴിയുക.


Also Read: Guru Margi 2022: വരുന്ന 5 മാസത്തേക്ക് വ്യാഴ കൃപയ്ക്കായി ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമം!


ഈ പൈലറ്റ് ലോഞ്ചിനായി എട്ട് ബാങ്കുകളെയാണ് ആർബിഐ തിരഞ്ഞെടുത്തിരിക്കുന്നത്. നാല് നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്,  ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായി ആദ്യ ഘട്ടം ആരംഭിക്കും. ശേഷം ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഈ പൈലറ്റിൽ ഉൾപ്പെടുത്തും.  നിങ്ങൾക്ക് ഈ ബാങ്കുകളിൽ നിങ്ങളുടെ അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഡിജിറ്റൽ കറൻസി ഉപയോഗിക്കാൻ കഴിയും. മുംബൈ, ന്യൂഡൽഹി, ബാംഗ്ലൂർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നും ഇത് ആരംഭിച്ച് പിന്നീട് അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എല്ലാ ബാങ്കുകളെയും ഉൾപ്പെടുത്തി പരീക്ഷണ പദ്ധതിയുടെ വ്യാപ്തി ക്രമേണ വർദ്ധിപ്പിക്കുമെന്ന് ആർബിഐ അറിയിച്ചു. ബാങ്ക് അക്കൗണ്ട് ബാലൻസ് അല്ലെങ്കിൽ മൊബൈൽ വാലറ്റ് ബാലൻസ് പരിശോധിക്കുന്നത് പോലെതന്നെയാണ് ഇതും ഓൺലൈനിൽ പരിശോധിക്കുന്നത്. മാത്രമല്ല ഇതിനെ യുപിഐയുമായി ബന്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.