RBI Monetary Policy 2023: റിപ്പോ നിരക്കിൽ മാറ്റമില്ല,6.5 ശതമാനം തന്നെ, ലോണിന് ഇനി എത്ര അടക്കാം?
RBI Monetary Policy 2023: പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കിൽ മാറ്റമില്ലാത്തതെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്
ന്യൂഡൽഹി: റിസർവ് ബാങ്കിൻറെ റിപ്പോ നിരക്കുകളിൽ മാറ്റമില്ല.മൂന്ന് ദിവസം നീണ്ടുനിന്ന RBI Monetary Policy യോഗത്തിന് ശേഷമാണ് തീരുമാനം. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വായ്പാ നിരക്ക് വർധിപ്പിക്കാത്തത്.
അതേസമയം വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത് ദാസ് വ്യക്തമാക്കി.
റിപ്പോ നിരക്ക് നിലവിൽ 6.5 ശതമാനത്തില്‍ തന്നെ തുടരും. മെയ് മാസം മുതൽ ആർബിഐ തുടർച്ചയായി ആറ് തവണയാണ് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചത്. 4 ശതമാനത്തിലുണ്ടായിരുന്ന റിപ്പോ നിരക്ക് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു. മെയ് മുതൽ 250 ബേസിസ് പോയൻറുകളാണ് ആർബിഐ ഉയർത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...