RBI New Rules: നാളെ മുതൽ വേതനം, പെൻഷൻ, ഇഎംഐ ചട്ടങ്ങളെല്ലാം മാറുന്നു
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി ഉയർത്തി. ഈ നിരക്കുകൾ നാളെ മുതൽ നിലവിൽ വരും
ന്യൂഡൽഹി: ഓഗസ്റ്റ് ഒന്ന് മുതൽ പെൻഷൻ (Pension), വേതനം, ഇഎംഐ എന്നിവ ഉൾപ്പെടെ ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്. എടിഎമ്മിൽ (ATM) നിന്ന് പണം പിൻവലിക്കുന്നതിന്റെ ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി ഉയർത്തി. ഈ നിരക്കുകൾ നാളെ മുതൽ നിലവിൽ വരും.
എടിഎമ്മുകൾ സൂക്ഷിക്കുന്നതിനുള്ള ചെലവ് വർധിച്ച സാഹചര്യത്തിലാണ് ബാങ്കുകളുടെ ആവശ്യം ആർബിഐ പരിഗണിച്ചത്. ബാങ്കുകൾ പ്രവർത്തിക്കുന്നില്ലെന്ന കാരണത്താൽ വേതനം, പെൻഷൻ, ഇഎംഐ എന്നിവ മുടങ്ങില്ല. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ആർബിഐ (RBI) വരുത്തിയ മാറ്റം നാളെ മുതൽ നിലവിൽ വരും. പുതിയ സാഹചര്യത്തിൽ ഞായറാഴ്ചയും പൊതു അവധി ദിവസവും വരെ ഇത്തരം ഇടപാടുകൾ നടത്താനാവും.
ഓഗസ്റ്റ് ഒന്ന് മുതൽ വീടുവീടാന്തരം കയറിയിറങ്ങി ഇന്ത്യാ പോസ്റ്റ് പേമെന്റ്സ് ബാങ്ക് നൽകി വരുന്ന സേവനങ്ങൾക്ക് നിരക്ക് ഈടാക്കും. 20 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടത്. ഓരോ തവണ ഡോർ സ്റ്റെപ് ഡെലിവറി സേവനം ഉപയോഗിക്കുമ്പോഴും ഈ നിരക്ക് നൽകണം. പോസ്റ്റ്മാൻ, ഗ്രാമീൺ ദക് സേവകുമാരെയുമാണ് ഇതിനായി ഇന്ത്യാ പോസ്റ്റ് (Postal service) നിയമിക്കുന്നത്. ഇത്തരം ഇടപാടുകൾക്ക് പരിധിയില്ലെന്നും ആർബിഐ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...