#RejectZomato : `ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷ` ട്വിറ്ററിൽ സൊമാറ്റൊക്കെതിരെ പ്രതിഷേധം കനക്കുന്നു
Zomato ക്കെതിരെ വൻ പ്രതിഷേധം. അവസാനം കമ്പിനിക്ക് (Zomato) മാപ്പ് പറയേണ്ടി വന്നു.
Chennai : ഹിന്ദി രാഷ്ട്ര ഭാഷയാണെന്ന് (Hindi National Language) ഉപഭോക്താവിനോട് സൊമാറ്റൊ കസ്റ്റമർ എക്സിക്യൂട്ടീവ് (Zomato Customer Care). പിന്നാലെ ഉയർന്നത് ഫുട് ഡെലിവിറി ആപ്ലിക്കേഷനെതിരെ വൻ പ്രതിഷേധം. അവസാനം കമ്പിനിക്ക് (Zomato) മാപ്പ് പറയേണ്ടി വന്നു.
സംഭവം ഇങ്ങനെ
തമിഴ്നാട്ടിൽ സൊമാറ്റൊയിലൂടെ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ കസ്റ്റമർ കെയഞ എക്സിക്യൂട്ടീവുമായി സംസാരിച്ചതാണ് സംഭവത്തിന്റെ ആരംഭം. ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ഉപഭോക്താവ് കസ്റ്റമർ കെയറിന് ചാറ്റിലൂടെ സമീപിച്ചത്.
ALSO READ : Zomato Case:ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയത് ചോദിച്ചു,യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ
എന്നാൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിന് തമിഴ് ഭാഷ അറിയാത്തതിനെ തുടർന്ന് ഡെലവറി എക്സിക്യൂട്ടീവ് എന്താണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. ഇതിനുള്ള മറുപടി ഉപഭോക്താവ് നൽകിയതിന് പിന്നാലെ പ്രശ്നം ഗുരുതരമാകുന്ന തലത്തിലേക്കെത്തിയത്
"സൊമാറ്റോ തമിഴ്നാട്ടിൽ ലഭ്യമാണെങ്കിൽ , തമിഴ് ഭാഷ അറിയുന്നവരെ ജോലിക്കെടുക്കണം. ഇക്കാര്യം കൈകര്യം ചെയ്യാൻ മറ്റാരെങ്കിലും ഏൽപ്പിക്കാൻ പറയുക ഒപ്പം എന്റെ റീഫണ്ടും" ഉപഭോക്തമാവിന് മറുപടി നൽകി
ALSO READ : Zomato Case: ഡെലിവറി ബോയി യുവതിക്കെതിരെ കേസ് കൊടുത്തു
"ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയാണ് നിങ്ങളുടെ അറിവിനായി അറിയിച്ചുകൊള്ളുന്നു. അതുകൊണ്ട് എല്ലാവരും അൽപമെങ്കിലും ഹിന്ദി അറിഞ്ഞിരിക്കണം" സൊമാറ്റോയുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഉപഭോക്താവിന് മറുപടി നൽകി.
ഇതിന് ശേഷം പ്രശ്നം ഗുരുതരമായത്. ഇക്കാര്യം വികാശ് എന്ന് ട്വിറ്റർ ഹാൻഡിലൂടെ ഉപഭോക്താവ് സൊമാറ്റോയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു. സംഭവം വൈറലായതോടെ #RejectZomato എന്ന ഹാഷ്ടാഗ് ട്രെൻഡിങിലായി.
സംഭവ വലിയ ചർച്ച വിഷയമായതോടെ ഖേദം പ്രകടിപ്പിച്ച് സൊമാറ്റോ രംഗത്തെത്തിയിരുന്നു.
ALSO READ : Zomato IPO: വിൽപ്പനയ്ക്കുള്ള ഓഹരി നിരക്കും തിയതിയും പ്രഖ്യാപിച്ച് കമ്പനി
എന്നിരുന്നാലും സൊമാറ്റൊക്കെതിരെ വൻ പ്രതിഷേധം സോഷ്യൽ മീഡിയിൽ ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA