Zomato Case:ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയത് ചോദിച്ചു,യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

മേക്കപ്പ് ആര്‍ട്ടിസ്​റ്റും,കണ്ടൻറ് ക്രിയേറ്ററും കൂടിയാണ് പരാതിക്കാരിയായ ഹിതേഷ ചന്ദ്രാന.

Written by - Zee Malayalam News Desk | Last Updated : Mar 11, 2021, 04:24 PM IST
  • കസ്റ്റമർ കെയറിൽ നിന്നും ഡെലിവറി ബോയി എത്തിയെന്ന് അറിയിച്ചതോടെ ഹിതേഷ കാത്ത് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.
  • ഇത് ഡെലവറി ബോയിയെ ചൊടിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
  • തർക്കത്തിൽ ഡെലിവറി ബോയി തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് ഹിതേഷ് പറയുന്നത്
Zomato Case:ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയത് ചോദിച്ചു,യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

ബാംഗ്ലൂർ: ഭക്ഷണം വൈകിയത് ചോദ്യം ചെയ്ചതിന് യുവതിക്ക് നേരെ ഡെലിവറി ബോയ്യുടെ ആക്രമണം. ബാംഗ്ലൂരിലാണ് (Banglore) സംഭവം. ഒാൺ ഡെലിവറി സ്ഥാപനമായ സൊമാറ്റോയുടെ ഡെലിവറി ബോയിക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്​റ്റും,കണ്ടൻറ് ക്രിയേറ്ററും കൂടിയാണ് പരാതിക്കാരിയായ ഹിതേഷ ചന്ദ്രാന. ഇൻസ്റ്റാഗ്രാമിലാണ് ഇത് സംബന്ധിച്ച വീഡിയോ അവർ പോസ്റ്റ് ചെയ്തത്. മൂക്കിൽ നിന്നും രക്തം ഒഴുകുന്നത്. മുഖത്തെ പരിക്കും വീഡിയോയിലുണ്ട്.

മാര്‍ച്ച്‌ 9 നാണ് മൂന്നരയോടെ ഭക്ഷണത്തിനായി ഹിതേഷ ഓര്‍ഡര്‍ നല്‍കിയത് . 4.30 ഓടെ ഡെലിവറി ചെയ്യേണ്ടിയിരുന്ന ഭക്ഷണം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ സൊമാറ്റോയുടെ കസ്റ്റമര്‍ (Customer) കെയറുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ആദ്യം ഭക്ഷണം വേണ്ട എന്ന് പറഞ്ഞ ഹിതേഷ കസ്റ്റമർ കെയറിൽ നിന്നും ഡെലിവറി ബോയി എത്തിയെന്ന് അറിയിച്ചതോടെ കാത്ത് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ഡെലവറി ബോയിയെ ചൊടിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ഹിതേഷ് ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച് വീഡിയോ

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by HITESHA | Beauty Influencer (@hiteshachandranee)

ALSO READ:  Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

തുടർന്നുണ്ടായ തർക്കത്തിൽ ഡെലിവറി ബോയി തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് ഹിതേഷ് പറയുന്നത്. അതേസമയം ഹിതേഷിൻറെ പരാതിയിൽ ഡെലിവറി ബോയി കാമരാജിനെ പോലീസ് (Police) അറസ്റ്റ് ചെയ്തു. കേസിൽ ബാംഗ്ലൂർ സിറ്റി പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. സംഭവത്തിൽ സൊമാറ്റോയും ക്ഷമാപണം നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News