മാരുതി സുസുക്കി ആൾട്ടോ ബ്രാൻഡ് ഓട്ടോമൊബൈൽ വ്യവസായത്തിലെ ഏറ്റവും വലിയ നാഴികക്കല്ലിൽ എത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ 23 വർഷത്തിനിടെ 45 ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. ഇതോടെ രാജ്യത്ത്  ഏറ്റവുമധികം വിറ്റഴിക്കുന്ന കാറായി ആൾട്ടോ മാറിയെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ആദ്യത്തെ ആൾട്ടോ 2000 ൽ പുറത്തിറങ്ങി, 2004 മുതൽ ഇത് വിൽപ്പനയിൽ മുന്നിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആൾട്ടോ ബ്രാൻഡിന് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ വിവിധ മോഡലുകൾ ഉണ്ട്.  ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, ഓട്ടോ ഗിയർ ഷിഫ്റ്റ് (എജിഎസ്) ഓപ്ഷൻ, ഡ്യുവൽ എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി സംവിധാനങ്ങൾ തുടങ്ങിയ ഫീച്ചറുകളും ആൾട്ടോ നിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. 
ഹാച്ച്ബാക്ക് വിപണി


ആൾട്ടോ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് ആൾട്ടോ കെ10. ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ സ്‌റ്റൈലിംഗ്, ഇന്റീരിയർ സ്‌പേസ്, സുഖസൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. താങ്ങാനാവുന്ന വിലയും ഉയർന്ന ഇന്ധനക്ഷമതയും പരിഗണിക്കുന്ന യുവ ഉപഭോക്താക്കളെയും ആദ്യമായി കാർ വാങ്ങുന്നവരെയും കമ്പനി ലക്ഷ്യമിടുന്നു.


കെ-സീരീസ് 1.0 എൽ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനുകളാണ് ആൾട്ടോ കെ10-ന് ലഭിക്കുന്നത്. ഇതിന് 4.5 മീറ്റർ ടേണിംഗ് റേഡിയസ് ഉണ്ട്, കൂടാതെ ഇത് സ്മാർട്ട് കണക്റ്റിവിറ്റി സവിശേഷതകളും SmartPlay Studio ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.