മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ഉടമസ്ഥതയിലുള്ള റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്സ് (RSBVL) സ്ട്രാൻഡ് ലൈഫ് സയൻസസിന്റെ 57.06 ശതമാനം ഓഹരികൾ സ്വന്തമാക്കി. 393 കോടി രൂപയ്ക്കാണ് ഓഹരികൾ വാങ്ങിയത്. 2023ഓടെ കൂടുതൽ നിക്ഷേപം നടത്തുകയും മൊത്തം നിക്ഷേപം 553 കോടി രൂപയാക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ, കമ്പനിയുടെ ഓഹരി 80.3 ശതമാനം ആയി ഉയരുമെന്ന് ബിഎസ്ഇ ഫയലിംഗിൽ പറയുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങളുടെ ഭാഗമായാണ് നിക്ഷേപം നടത്തുന്നതെന്ന് റിലയൻസ് വ്യക്തമാക്കുന്നു. ലോകോത്തര സാങ്കേതികവിദ്യയിലേക്കും നവീകരണത്തിലേക്കും നയിക്കുന്ന ആരോഗ്യ പരിപാലന ആവാസവ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുന്നതിനായാണ് നിക്ഷേപം (Investment) നടത്തിയതെന്നാണ് റിലയൻസ് വ്യക്തമാക്കുന്നത്.


ALSO READ: KYC നിയമങ്ങൾ ലംഘിച്ചു; Axis Bank ന് 25 ലക്ഷം പിഴ ചുമത്തി RBI


2000 ഒക്ടോബറിൽ സ്ഥാപിതമായ സ്ട്രാൻഡ്, ക്ലിനിക്കുകൾ, ആശുപത്രികൾ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ ദാതാക്കൾക്ക് ബയോ ഇൻഫർമാറ്റിക്സ് സോഫ്റ്റ്‌വെയറും ക്ലിനിക്കൽ ​ഗവേഷണങ്ങളും ഉപയോ​ഗിച്ച് ജനിതക പരിശോധന നടത്തുന്നു. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 88.70 കോടി രൂപ വിറ്റുവരവുണ്ടായി. 8.48 കോടി രൂപ അറ്റാദായം നേടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.