Post Office Investment ലെ ഈ സ്കീമുകൾ നിങ്ങളുടെ നിക്ഷേപത്തെ ഇരട്ടിയാക്കും

പോസ്റ്റ് ഓഫീസിന്റെ ചില നിക്ഷേപ സ്കീമുകൾ വളരെ ചുരുങ്ങിയ കാലം കൊണ്ടം നിങ്ങളുടെ പണം ഇരിട്ടയാക്കിപ്പിക്കാനുംസാഹയിക്കും. അതിൽ പ്രധാനമായിട്ടുള്ളവ ഇവയാണ്.  

Written by - Zee Malayalam News Desk | Last Updated : May 6, 2021, 10:04 AM IST
  • പോസ്റ്റ് ഓഫീസ് ടൈം ഡെപോസിറ്റ്
  • പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അകൗണ്ട്
  • പോസ്റ്റ് ഓഫീസ് പ്രതിമാസ സ്കീം
  • പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസെൻ സേവിങ്സ് സ്കീം
Post Office Investment ലെ ഈ സ്കീമുകൾ നിങ്ങളുടെ നിക്ഷേപത്തെ ഇരട്ടിയാക്കും

New Delhi : നമ്മൾ എപ്പോഴും നമ്മുടെ നിക്ഷേപങ്ങൾ (Investments) വേഗത്തിൽ ഇരിട്ടിപ്പിക്കനാണ് ശ്രമിക്കാറുള്ളത്. പലപ്പോഴും വേഗത്തിൽ ഇരിട്ടിപ്പിക്കാനായി സുരക്ഷിത മാർഗങ്ങൾ മറന്ന് പോകുകയും ചെയ്യും. അങ്ങനെ മോശമില്ലാത്ത ഒരു നിക്ഷേപവും പൂർണമായ സുരക്ഷിതവുമായതാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഏറ്റവും ഉത്തമമായ നിക്ഷേപം ഇന്ത്യൻ പോസ്റ്റ് ഓഫീസിന്റെ (Indian Post Office) തന്നെയാണ്.

സുരക്ഷിതം മാത്രമല്ല പോസ്റ്റ് ഓഫീസിന്റെ ചില നിക്ഷേപ സ്കീമുകൾ വളരെ ചുരുങ്ങിയ കാലം കൊണ്ടം നിങ്ങളുടെ പണം ഇരിട്ടയാക്കിപ്പിക്കാനുംസാഹയിക്കും. അതിൽ പ്രധാനമായിട്ടുള്ളവ ഇവയാണ്.

ALSO READ : Post Office ൽ FD എങ്ങനെ തുറക്കാം? പലിശ എത്ര? അറിയാം വിശദാംശങ്ങൾ

1. പോസ്റ്റ് ഓഫീസ് ടൈം ഡെപോസിറ്റ്

ഒന്ന് മുതൽ മൂന്ന് വർഷത്തെ നിക്ഷേപ കാലവധിയുള്ള സ്കീമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപോസിറ്റ്. 5 ശതമാന പലിശ നിരക്കാണ്. 13 വർഷത്തിന് ശേഷം നിങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നിങ്ങളുടെ കൈകളിൽ എത്തിച്ചേരും. 

അഥവാ 5 വർഷത്തെ സ്കീം ആണെങ്കിൽ നിങ്ങൾക്ക് 6.7 ശതമാന നിരക്കിൽ പത്ത് വർഷ 9 മാസം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും.

2. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അകൗണ്ട്

പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അകൗണ്ടിൽ സ്കീമിൽ നിങ്ങൾ നിക്ഷേപം നടത്തുകയാണെങ്കിൽ ഏകദേശം 18 വർഷം കൊണ്ട് നിങ്ങളുടെ അത് ഇരട്ടിയാകും.4 ശതമാനം പലിശയാണ് അതിലൂടെ ലഭിക്കുക,

ALSO READ : Post Office Scheme: ഗ്രാമ സുമംഗൽ പദ്ധതി, കുറഞ്ഞ തുകയില്‍ കൂടുതല്‍ നേട്ടം

3. പോസ്റ്റ് ഓഫീസ് റെക്യറിങ് ഡെപോസിറ്റ്സ് (RD)

5.8 ശതമാന പലിശ നിരക്കിലുള്ള ആർഡി സ്കീമാണിത്. 12 വർഷം അഞ്ച് മാസം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി ലഭിക്കുന്നതാണ്.

4. പോസ്റ്റ് ഓഫീസ് പ്രതിമാസ സ്കീം

പ്രതിമാസ സ്കീം (MIS) വെച്ച് 6.6 ശതമാനം പലിശ നിരക്കിൽ 10 വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുന്നതാണ്. 

5. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസെൻ സേവിങ്സ് സ്കീം

മുതിർന്ന പൗരന്മാര്‍ക്കായിട്ടുള്ള സ്കീമാണ്. 9.73 വർഷം കൊണ്ട് 7.4 ശതമാന പലിശ നിരക്കിൽ നിക്ഷേപം ഇരട്ടിയാകുന്നതാണ്.

ALSO READ : Post Office Savings അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാർത്ത, അറിയാം..!

6. പോസ്റ്റ് ഓഫീസ് പിപിഎഫ്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), 15 വർഷ നീണ്ട നിക്ഷേപമാണ്. 7.1 പലിശ നിരക്കിൽ 10.14 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും.

7. സുകന്യ സമൃദ്ധി അകൗണ്ട്

പത്ത് വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് വേണ്ടിയുള്ള നിക്ഷേപമാണിത്. 7.6 ശതമാന നിരക്കിൽ 9 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുന്നതാണ്.

8. പോസ്റ്റ് ഓഫീസ് നാഷ്ണൽ സേവിങ് സർട്ടിഫിക്കേറ്റ്

6.8 ശതമാനം പലിശ നിരക്കിൽ അഞ്ച് വർഷത്ത നിക്ഷേപ പദ്ധതിയാണ്. 10 വർഷം 7 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News