മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 'ട്രൂ അൺലിമിറ്റഡ് അപ്‌ഗ്രേഡ് പ്ലാനുകൾ' എന്ന പേരിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. 51, 101, 151 എന്നീ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയെല്ലാം അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലയൻസ് ജിയോ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെയും നിരക്കുകൾ വർധിപ്പിച്ചിരുന്നു. ജൂലൈ മൂന്ന് മുതൽ താരിഫ് നിരക്ക് 25 ശതമാനം വരെ വർധിപ്പിച്ചു. ഇപ്പോൾ ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകൾ പുറത്തിറക്കിയിരിക്കുകയാണ് ജിയോ.


ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മൂന്ന് പുതിയ 'ട്രൂ അൺലിമിറ്റഡ് അപ്‌ഗ്രേഡ്' ആഡ്-ഓൺ പ്ലാനുകൾ അവതരിപ്പിച്ചു. പുതിയ പ്ലാനുകൾ എല്ലാം തന്നെ അൺലിമിറ്റഡ് 5ജി ഡാറ്റയും അധിക 4ജി ഡാറ്റയും നൽകുന്നു.


ALSO READ: ആമസോൺ പ്രൈം ഡേ: 40000 രൂപയ്ക്ക് താഴെ ഈ അടിപൊളി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം


51 രൂപയുടെ പ്ലാനിൽ 3ജിബി 4ജി ഡാറ്റ ഉൾപ്പെടുന്നു. 101 രൂപയുടെ പാക്കിൽ 6ജിബി 4ജി ഡാറ്റയും 151 രൂപയുടെ പ്ലാനിൽ 9ജിബി 4ജി ഡാറ്റയും ഉൾപ്പെടുന്നു. ജിയോ ട്രൂ 5ജി നെറ്റ്‌വർക്കിൽ മാത്രമേ ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകൂ. ഉപഭോക്താവിന്റെ മൊബൈൽ ഫോൺ 5ജി ആയിരിക്കണം.


നെറ്റ്‌വർക്ക് 4ജിയിലേക്ക് പോകുകയാണെങ്കിൽ ഈ പ്ലാനുകളിൽ പരിമിതമായ ഡാറ്റ മാത്രമേ ലഭ്യമാകൂ. പ്രതിദിന ഡാറ്റ 1.5 ജിബിയിൽ താഴെയുള്ള പ്ലാനുകൾ കണക്കിലെടുത്താണ് ഈ പുതിയ പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്. ജിയോ ഉപയോക്താക്കൾക്ക് അവരുടെ പ്ലാൻ 2 ജിബിയോ അതിൽ കൂടുതലോ പ്രതിദിന ഡാറ്റ നൽകുകയാണെങ്കിൽ ഇതിനകം തന്നെ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.