ഏഴാം വാര്‍ഷികം ഗംഭീരമാക്കി മാറ്റാനൊരുങ്ങി റിലയന്‍സ് ജിയോ. 2016 സെപ്റ്റംബറിലാണ് ഇന്ത്യന്‍ ടെലികോം രംഗത്ത് വന്‍ വിപ്ലവം തീര്‍ത്തുകൊണ്ട് ജിയോ കടന്നുവന്നത്. 7-ാം പിറന്നാളിന്റെ ആഘോഷത്തിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 30 വരെയുള്ള ജിയോ റീചാര്‍ജുകള്‍ക്കൊപ്പം പ്രത്യേക ഓഫറുകളും ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

299, 749, 2,999 രൂപയുടെ റീചാര്‍ജ് പ്ലാനുകള്‍ക്കാണ് ഓഫറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള 299 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം അണ്‍ലിമിറ്റഡ് കോളുകളും 100 സൗജന്യ എസ്എംഎസുകളും 2 ജിബി ഡാറ്റയുമാണ് നല്‍കുന്നത്. പ്രത്യേക ഓഫറില്‍ ഈ റീചാര്‍ജിനൊപ്പം 7 ജിബി അധിക ഡാറ്റയും ലഭിക്കും. 


ALSO READ: എയ്സറിൻറെ ഗംഭീര ക്രോം ബുക്ക്; പകുതി വില പോലും വേണ്ട, പഴയതിനേക്കാൾ പുതിയ പോലെ


749 രൂപയുടെ റീചാര്‍ജ് പ്ലാനില്‍ 90 ദിവസത്തേയ്ക്ക് പ്രതിദിനം അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും 2 ജിബി ഡാറ്റയുമാണ് ലഭിക്കുക. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈ പ്ലാനിനൊപ്പം 14 ജിബി അധിക ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 


2,999 രൂപയുടെ റീചാര്‍ഡ് പ്ലാന്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് 365 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും 2.5 ജിബി ഡാറ്റയുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ആഘോഷത്തിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഓഫറില്‍ 21 ജിബി അധിക ഡാറ്റയും അജിയോയില്‍ 200 രൂപയുടെ കിഴിവും നെറ്റ്‌മെഡ്‌സില്‍ 20 ശതമാനം കിഴിവും സ്വിഗ്ഗിയില്‍ 100 രൂപയുടെ കിഴിവും ലഭിക്കും. 


ഇതിന് പുറമെ, മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് 149 രൂപയ്‌ക്കോ അതിന് മുകളിലോ വാങ്ങുമ്പോള്‍ ഒരു സൗജന്യ മീലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ റിലയന്‍സ് ഡിജിറ്റലില്‍ 10 ശതമാനം കിഴിവും ലഭിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ മൈ ജിയോ അക്കൗണ്ടിലേയ്ക്കാണ് ഡാറ്റ ക്രെഡിറ്റ് ചെയ്യപ്പെടുക. മൈ ജിയോ ആപ്പില്‍ നിന്ന് വൗച്ചറായി ക്രെഡിറ്റ് ചെയ്യപ്പെടുന്ന അധിക ഡാറ്റ റിഡീം ചെയ്യാവുന്നതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.