ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2022, ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് എന്നിവ ഈ ആഴ്ച ആദ്യം തന്നെ ആരംഭിച്ചു കഴിഞ്ഞു. കുറഞ്ഞ വിലയിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആമസോണും ഫ്ലിപ്കാർട്ടും ഏറ്റവും മികച്ച സ്‌മാർട്ട്‌ഫോൺ ഓഫറുകളാണ് നിങ്ങൾക്ക് നൽകുന്നത്. ബണ്ടിൽ പേയ്‌മെന്റും എക്സ്ചേഞ്ച് ഓഫറുകളും ഇവ നൽകുന്നുണ്ട്. ആമസോണും ഫ്ലിപ്കാർട്ടും നോ-കോസ്റ്റ് EMI പേയ്‌മെന്റ് ഇതരമാർഗങ്ങളും അധിക എക്സ്ചേഞ്ച് സേവിംഗുകളും നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Realme C11 2021 (Rs. 7,499) 


ഈ ആഴ്‌ചയിലെ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സിൽ, 7499 (എംആർപി 7,999 രൂപ) രൂപയ്ക്കാണ് Realme C11 2021 (2GB, 32GB) വിൽക്കുന്നത്. പഴയ സ്മാർട്ട്ഫോണുമായി എക്സ്ചേഞ്ച് ചെയ്യുമ്പോൾ 6,950 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട് ലഭിക്കും. ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 10% അധിക കിഴിവും ലഭിക്കും.


Also Read: Vivo Y21A : വിവോ Y21A ഫോണുകൾ ഇന്ത്യയിൽ എത്തുന്നു; പ്രധാന ആകർഷണങ്ങൾ മീഡിയടെക് ഹീലിയോ പി22 ചിപ്സെറ്റും 5,000mAh ബാറ്ററിയും


Realme GT Master Edition (Rs. 25,999)


Realme GT Master Edition സ്മാർട്ട്‌ഫോൺ ഫ്ലിപ്കാർട്ടിൽ Rs. 25,999 രൂപയ്ക്കാണ് ലഭിക്കുന്നത്. ഏതെങ്കിലും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കുമ്പോൾ 4,000 കിഴിവ് ലഭിക്കുന്നു. അതിലൂടെ 21,999 രൂപയ്ക്ക് നിങ്ങൾക്ക് ഈ ഫോൺ ലഭ്യമാകും. ബണ്ടിൽഡ് എക്സ്ചേഞ്ച് ഡീലിൽ Realme GT മാസ്റ്റർ എഡിഷന് 19,450 രൂപ വില വരുന്നു.


Apple iPhone 12 mini (Rs. 41,999)


Apple iPhone 12 mini ഫ്ലിപ്കാർട്ടിൽ 41,999 (എംആർപി 59,900 രൂപ) ആണ് വില വരുന്നത്. ഐഫോൺ 12 മിനിയിൽ ഡ്യുവൽ റിയർ ക്യാമറ കോൺഫിഗറേഷനും 12എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. ആപ്പിളിൽ നിന്നുള്ള എ14 ബയോണിക് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.


Xiaomi 11 Lite NE 5G (Rs. 25,999)


Xiaomi 11 Lite NE 5G നിലവിൽ ആമസോണിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രേറ്റ് റിപ്പബ്ലിക് ദിന വിൽപ്പനയുടെ ഭാഗമായി 26,999 (MRP Rs. 31,999) രൂപ ആണ് വില. ഇതിന് 1,000 രൂപയുടെ കൂപ്പൺ അടിസ്ഥാനമാക്കിയുള്ള ഡിസ്ക്കൗണ്ട് ആമസോൺ നൽകുന്നു. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 4,500 ഉടനടി കിഴിവ് ലഭിക്കും. 


Also Read: Micromax In Note 2 | അതിശയിപ്പിക്കുന്ന ​ഗ്ലാസ് ഫിനിഷ്, 30 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്; മൈക്രോമാക്സ് ഇന്‍ നോട്ട് 2 ഇന്ത്യൻ വിപണിയിലേക്ക്


Realme Narzo 50A (Rs. 11,499) 


ഈ ആഴ്‌ചയിലെ ഗ്രേറ്റ് റിപ്പബ്ലിക് ദിന വിൽപ്പന 2022-ൽ ആമസോൺ കുറഞ്ഞ വിലയുള്ള Realme Narzo 50A സ്മാർട്ട്‌ഫോണിന് 1,000 രൂപ കിഴിവ് നൽകുന്നു. 1000 രൂപയുടെ കൂപ്പൺ ആണ് ലഭിക്കുക. ഇത് ചെക്ക്ഔട്ട് ചെയ്യുമ്പോൾ താനെ ക്രെഡിറ്റ് ആകും. എസ്ബിഐ കാർഡ് ഉടമകൾക്ക് അധികമായി 10% ഉടനടി കിഴിവും (പരമാവധി 1,750 രൂപ) ലഭിക്കും.


OnePlus 9 Pro 5G (Rs. 55,999)


OnePlus 9 Pro 5Gക്ക് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ 55,999 (എംആർപി 64,999 രൂപ) രൂപയാണ് വില. നിങ്ങൾക്ക് ഒരു രൂപ അധികമായി ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 5,000 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും, കൂടാതെ പഴയ സ്‌മാർട്ട്‌ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിലും 5000 രൂപ ഡിസ്ക്കൗണ്ട് ലഭ്യമാകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക