Bengaluru : വിവോ ഫോൺ നിർമ്മാണ കമ്പനികൾ വൈ സീരിസിലെ പുതിയ ഫോണുകൾ അവതരിപ്പിക്കുന്നു. വിവോ Y21A (Vivo Y21A) ഫോണുകളാണ് കമ്പനി പുതുതായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. Vivo Y20A ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷൻ ആയിരിക്കും പുതിയ വിവോ Y21A ഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിവോയുടെ ഓദ്യോഗിക വെബ്സൈറ്റിൽ ഫോൺ എത്തിയിട്ടുണ്ട്. എന്നാൽ ഫോൺ എന്ന് തൊട്ട് വിപണിയിൽ എത്തുമെന്നോ, ഫോണിന്റെ വിലയെത്രയാണെന്നോ ഇനിയും പുറത്ത് വിട്ടിട്ടില്ല. അതുപോലെ തന്നെ ഏത് ഇ റീറ്റെയ്ൽ പ്ലാറ്റ്‌ഫോമിലാണ് ഫോൺ എത്തിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല.
ഫോണിന്റെ ഒരു ആകർഷണം സ്‌ക്വയർ ഷേപ്പ്ഡ് ക്യാമറ മൊഡ്യുള്ളാണ്. ഫോണിന്റെ ഡിസ്പ്ലേ 6.51 ഇഞ്ച് എച്ച്ഡി പ്ലസ് ആണ്, കൂടാതെ 60 hz റിഫ്രഷ് റേറ്റും ഒരുക്കിയിട്ടുണ്ട്. ഫോണിൽ ക്രമീകരിച്ചിരിക്കുന്നത് മീഡിയടെക് ഹീലിയോ പി22 എസ്ഓസി ചിപ്സെറ്റാണ്.
ഫോണിൽ ഡ്യൂവൽ റെയർ ക്യാമറ സെറ്റപ്പാണ് ലഭിക്കുന്നത്. എഫ്/2.2 അപ്പേർച്ചറുള്ള 13-മെഗാപിക്സൽ പ്രൈമറി ക്യാമറയും, എഫ്/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറയുമാണ് ഫോണിൽ ഉള്ളത്. f/2.0 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ സെൽഫി ക്യാമറയും സെല്ഫികൾക്കായി ഫോണിൽ ഒരുക്കിയിട്ടുണ്ട്.
ALSO READ: Netflix| സബ്സ്ക്രൈബർമാരില്ല, 2022-ൽ മാത്രം നെറ്റ് ഫ്ലിക്സിന് 40 ലക്ഷം വരിക്കാരുടെ കുറവ്
ഫോണിന് ആകെ ഒരു സ്റ്റോറേജ് ഓപ്ഷൻ മാത്രമാണ് ഉള്ളത്. 4GB റാം 64GB സ്റ്റോറേജ് ഓപ്ഷനിലാണ് ഫോൺ എത്തുന്നത്. എന്നാൽ ഫോൺ എക്സ്‌റ്റെൻഡഡ് റാം ഓപ്ഷനും നൽകുന്നുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടഡ് കൂടിയ 5,000mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...