ന്യൂ ഡൽഹി : പ്രമുഖ മോട്ടോർ സൈക്കിൾ നിർമാണ കമ്പനിയായ റോയൽ എൻഫീൽഡ് തങ്ങളുടെ ബൈക്കുകളുടെ വില വർധിപ്പിച്ചു. എൻഫീൽഡിന്റെ പ്രമുഖ മൂന്ന് മോഡലുകളായ ക്ലാസിക് 350 റെട്രോ റോഡ്സ്റ്റർ, ഇന്റെർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ ബൈക്കുകളുടെ വിലയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. അടുത്തിടെയായി ഇത് രണ്ടാം തവണയാണ് എൻഫീൽഡ് ക്ലാസിക് 350 റെട്രോ റോഡ്സ്റ്ററിന്റെ വില വർധിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ലാസിക് 350 റെട്രോ റോഡ്സ്റ്റർ, ഇന്റെർസെപ്റ്റർ 650


2021 സെപ്റ്റംബറിൽ അവതരിപ്പിച്ചപ്പോൾ ക്ലാസിക് 350 റെട്രോ റോഡ്സ്റ്ററിന് 1.84 ലക്ഷം രൂപയായിരുന്നു (ഡൽഹിയിലെ എക്സ്ഷോറൂം വില). എന്നാൽ പിന്നീട് രാജ്യത്ത് അസംസ്കൃത വസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിൽ ബൈക്കിന്റെ വിലയിൽ 3,000 രൂപ കമ്പനി ഉയർത്തിയിരുന്നു. പുതിയ വില വർധനയിൽ ക്ലാസിക് 350 റെട്രോ റോഡ്സ്റ്ററിന്റെ വില ഡൽഹിയിൽ 1.90 ലക്ഷമായി. ഇരുപ്രാവശ്യമായി 6000 രൂപയാണ് എൻഫീൽഡ് ക്ലാസിക് 350 റെട്രോ റോഡ്സ്റ്ററിന് വില വർധിപ്പിച്ചിരിക്കുന്നത്. മോഡലിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന് 2.21 ലക്ഷം രൂപയാണ് പുതിയ വില.


ALSO READ : Honda city hybrid EV : മൈലേജ് ആണ് മെയിൻ, സുരക്ഷാ സംവിധാനങ്ങളും മികച്ചത്; ഹോണ്ട സിറ്റി ഇ: എച്ച്ഇവി സെഡാൻ


ഇന്റെർസെപ്റ്റർ 650


3,000 മുതൽ 5,000 രൂപ വരെയാണ് ഇന്റർസെപ്റ്റർ 650ന് റോയൽ എൻഫീൽഡ് വില വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില പ്രകാരം ഇന്റെർസെപ്റ്റർ 650ക്ക് 2.88 ലക്ഷം മുതൽ 3.15 ലക്ഷം വരെയാണ് വില (ഡൽഹിയിലെ എക്സ്ഷോറൂം വില).


കോണ്ടിനെന്റൽ ജിടി 650


3,000 മുതൽ 5,000 രൂപ വരെയാണ് കോണ്ടിനെന്റൽ ജിടി 650ന് റോയൽ എൻഫീൽഡ് വില വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില പ്രകാരം ഇന്റെർസെപ്റ്റർ 650ക്ക് 3.06 ലക്ഷം മുതൽ 3.32 ലക്ഷം വരെയാണ് വില (ഡൽഹിയിലെ എക്സ്ഷോറൂം വില).


ALSO READ : വേനൽക്കാലമാണ്, നിങ്ങളുടെ സിഎൻജി കാറുകൾക്ക് പണി കിട്ടാതെ നോക്കണം, ഇവ ശ്രദ്ധിക്കുക


അതേസമയം എന്തുകൊണ്ട് റോയൽ എൻഫീൽഡ് തങ്ങളുടെ ബൈക്കുകളുടെ വില വർധിപ്പിച്ചു എന്നതിൽ വിശദീകരണം നൽകിട്ടില്ല. അടുത്തിടെയായി ഇന്ത്യയിലെ വാഹനനിർമാണ കമ്പനികൾ സെമി കണ്ടെക്ടർ ചിപ്പിന്റെ ക്ഷാമത്തെ തുടർന്ന് തങ്ങളുടെ വണ്ടികളുടെ വില വർധിപ്പിച്ചിരുന്നു. ഇതെ കാരണം തന്നെയാകാം എൻഫീൽഡ് തങ്ങളുടെ പ്രമുഖ മോഡലുകളുടെ വില വർധിപ്പിക്കാൻ തയ്യറായിരിക്കുന്നതെന്നാണ് നിഗമനം. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.