ഹോണ്ട സിറ്റി സെഡാന്റെ ഹൈബ്രിഡ് മോഡൽ ഹോണ്ട സിറ്റി ഇ: എച്ച്ഇവി സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ന്യൂ സിറ്റി ഇ.എച്ച്.ഇ.വി എന്നാണ് പുതിയ മോഡലിന് പേര് നൽകിയിരിക്കുന്നത്. 19.49 ലക്ഷം രൂപയാണ് കാറിന്റെ ഡൽഹി എക്‌സ്‌ഷോറൂം വില. ADAS ഫീച്ചറുകൾ അല്ലെങ്കിൽ ഹോണ്ട സെൻസിംഗ് ടെക്നോളജി രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യത്തെ ഹോണ്ട കാറാണ് ഹോണ്ട സിറ്റി e:HEV സെഡാൻ.
രാജസ്ഥാനിലെ തപുകരയിലുള്ള ഹോണ്ടയുടെ നിർമാണശാലയിലാണ് ഹോണ്ട സിറ്റി ഇ:എച്ച്ഇവി ഹൈബ്രിഡ് സെഡാൻ നിർമിക്കുക. രാജ്യത്തുടനീളമുള്ള ഡീലർ ശൃംഖലയിൽ നിന്ന് ഡെലിവറികളും കമ്പനി ആരംഭിച്ച് കഴിഞ്ഞു. 5th ജെനറേഷൻ സിറ്റിക്ക് സമാനമായ രൂപത്തില്‍ തന്നെയാണ് ഈ മോഡലും എത്തിയിരിക്കുന്നതെന്നുള്ളത് പ്രത്യേകതയാണ്. മൈലേജിന് മുൻതൂക്കം നൽകി കൊണ്ട് അവതരിപ്പിച്ച മോഡലിൽ മികച്ച സെല്‍ഫ് ചാര്‍ജിങ്ങ്, ഡ്യുവല്‍ മോട്ടോര്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റം എന്നിവയുണ്ട്. 26.5 കിലോമീറ്റര്‍ എന്ന ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ എമിഷനും ഈ കാർ ഉറപ്പാക്കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
Also Read: ഇതാണ് പിക്സി! സ്നാപ്പിന്റെ മിനി ഡ്രോണ്‍, പ്രത്യേകതകൾ അറിയാം
1.5 ലിറ്റർ, നാല് സിലിണ്ടർ, അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എൻജിനും, രണ്ട് ഇലക്ട്രിക് മോട്ടോറുകളും 124 bhp കരുത്തും 253 Nm പീക്ക് ടോർക്കും നൽകുന്നതാണ് ഹോണ്ട സിറ്റി e:HEV ഹൈബ്രിഡ്. പെട്രോളിൽ പ്രവർത്തിക്കുന്ന പതിപ്പിനേക്കാൾ 110 കിലോഗ്രാം ഭാരമുണ്ട് ഇതിന്. എല്ലാ കോണുകളിലും ഡിസ്‌ക് ബ്രേക്കുകളും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. മൂന്ന് ഡ്രൈവ് മോഡുകളിലാണ് ഹോണ്ട സിറ്റി ഇ:എച്ച്ഇവി ഹൈബ്രിഡ് സെഡാൻ പുറത്തിറക്കിയിരിക്കുന്നത്. ഇവി, ഹൈബ്രിഡ്, പെട്രോൾ എന്നിവയാണത്. കൂടാതെ ഇവി മോഡിൽ ഇലക്ട്രിക് പവറിൽ പ്രവർത്തിക്കാനും കഴിയും.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സെഗ്‌മെന്റ്-ആദ്യ സജീവ സുരക്ഷാ സവിശേഷതകളും ഹോണ്ട സിറ്റിയുടെ ഈ പുതിയ മോഡലിലുണ്ട്. സിറ്റി e:HEV ഹൈബ്രിഡിന് ആറ് എയർബാഗുകളാണുള്ളത്. ORVM-മൌണ്ടഡ് ലെയ്ൻ-വാച്ച് ക്യാമറകൾ, മൾട്ടി-ആംഗിൾ റിയർ-വ്യൂ ക്യാമറ, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TMPS), വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ISOFIX-ന് അനുയോജ്യമായ പിൻഭാഗം എന്നിവയുമുണ്ട്.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സിറ്റി e:HEV ഹൈബ്രിഡിനുണ്ട്. ഹൈബ്രിഡ് സെഡാന് ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, ആമസോൺ എക്കോ, ഗൂഗിൾ അസിസ്റ്റന്റ്, സ്മാർട്ട് വാച്ച് (ഐഒഎസ്, ആൻഡ്രോയിഡ്) ഇന്റഗ്രേഷൻ എന്നിവയ്‌ക്കൊപ്പം ഹോണ്ട കണക്റ്റിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും ലഭിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...