LIC Dhan Varsha: പോളിസി ഉടമകള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC). ഈ വ്യക്തിഗത സമ്പാദ്യ പദ്ധതി ഉപയോക്താവിന് പരിരക്ഷയും സമ്പാദ്യവും ഉറപ്പു നല്‍കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റു പദ്ധതികളോ, പങ്കാളികളോ ആയി ഈ പദ്ധതിയെ ബന്ധിപ്പിച്ചിട്ടില്ല. എൽഐസി ധന്‍ വർഷ (LIC Dhan Varsha) എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്.


Also Read:  Hair Growth: ഈ 4 വിത്തുകൾ കഴിയ്ക്കു, പനങ്കുല പോലെ മുടി വളരും  
 
ഈ പദ്ധതിയില്‍ ഒരു തവണ മാത്രമാണ് ഉപയോക്താവിന് പണമടയ്ക്കാന്‍ സാധിക്കുക. ഈ പദ്ധതിയില്‍  ഒറ്റ തവണ പണമടച്ചതിന് ശേഷം കനത്ത വരുമാനവും മികച്ച ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഈ പദ്ധതി മികച്ച വരുമാനം ആഗ്രഹിക്കുന്നവർക്കുള്ളതാണ് എന്നതാണ് ഇതിന്‍റെ പ്രത്യേകത. 


Also Read:  Gold Rate Today: സ്വർണ്ണവില 42000 മുകളിൽ തന്നെ തുടരുന്നു, ഇന്ന് വിലയില്‍ മാറ്റമില്ല


എൽഐസി ധന്‍ വർഷ പദ്ധതിയ്ക്ക് കീഴില്‍ ഒരു വ്യക്തിക്ക് അവരുടെ നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷയുടെ 10 മടങ്ങ് വരെ ലഭിക്കും. എന്നിരുന്നാലും, ഒരു ഗഡുവിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപിക്കുന്നവർക്കാണ് ഈ പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുക.


Also Read:  RBI Update: റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ, ബാങ്ക് വായ്പ, നിക്ഷേപ പലിശ നിരക്കുകൾ ഉയരും
 
എൽഐസി ധന്‍ വർഷ അതിന്‍റെ നിക്ഷേപകർക്ക് രണ്ട് പോളിസി നിബന്ധനകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരവും നൽകുന്നു. ഈ പോളിസി ഉടമയ്ക്ക് സുരക്ഷിതത്വവും വ്യക്തിയുടെ  നിക്ഷേപത്തിന് മികച്ച ആദായവും നല്‍കുന്നു. ഈ പദ്ധതിയില്‍ ഒരിയ്ക്കല്‍ മാത്രമാണ് പണമടയ്ക്കേണ്ടത്. ആ വ്യക്തി മരിച്ചാൽ, ഒരു വലിയ തുക നോമിനിക്ക് കൈമാറും. കാലാവധി പൂർത്തിയാകുന്ന അവസരത്തില്‍ ഈ സ്കീം വലിയ തുക ഒറ്റത്തവണയായി നൽകുന്നു. 


നിങ്ങള്‍ ഈ പദ്ധതിയില്‍ ചെറു പ്രായത്തില്‍ നിക്ഷേപിച്ചാല്‍ നിങ്ങൾക്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാകും. 


എന്നാല്‍, ഈ  പോളിസി സംബന്ധിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. അതായത് മറ്റ് പോളിസികള്‍ പോലെയല്ല  ധന്‍ വർഷ പോളിസി. ഇത് വ്യക്തിഗത ഒറ്റ പ്രീമിയം പ്ലാനാണ്.  ഈ പോളിസി നിങ്ങള്‍ക്ക് ഓൺലൈനായി വാങ്ങാൻ കഴിയില്ല. നിങ്ങളുടെ ഏജന്‍റ് വഴിയോ  എൽഐസിയുടെ ഓഫീസ് സന്ദർശിക്കുകയോ ചെയ്യേണ്ടതായി വരും എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. കൂടാതെ, ഈ പോളിസി ഒന്നിലധികം തവണകളായി പണമടയ്ക്കാനുള്ള സൗകര്യവും നൽകുന്നില്ല.


ഉത്സവാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച പ്ലാന്‍ 2023 മാര്‍ച്ച് 31 വരെ മാത്രമാകും ലഭ്യമാകുക



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.