ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കർ പുതിയ സ്‌പോര്‍ട്‌സ് അത്‌ലഷര്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന്റെ മുന്‍ മേധാവി കാര്‍ത്തിക് ഗുരുമൂര്‍ത്തിയും മുന്‍ വൈസ് പ്രസിഡന്റ് കരണ്‍ അറോറയും സച്ചിനൊപ്പം സഹ സ്ഥാപകരായുണ്ടാവും. സച്ചിന്‍ തെന്‍ഡുല്‍ക്കറും വെഞ്ചര്‍ ഫണ്ട് സ്ഥാപനമായ വൈറ്റ് ബോര്‍ഡ് ക്യാപ്പിറ്റലും ചേര്‍ന്ന് തുടക്കമിട്ട എസ്ആര്‍ടി 10 അത്‌ലീഷര്‍ പ്രൈവറ്റ് ലിമിറ്റഡാണ് സംരംഭത്തിന്റെ മാതൃസ്ഥാപനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം പല മുൻനിര ബ്രാൻഡുകൾക്കും വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ജിം, സ്‌പോര്‍ട്‌സ് ട്രെയിനിംഗ് എന്നിവയ്ക്കും മറ്റ് കായിക ഇനങ്ങൾക്കും അനുയോജ്യമായ ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുക. നൈക്ക് പോലുള്ള ബ്രാൻഡുകളെയാണ് ലക്ഷ്യമിടുന്നത് എങ്കിലും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് എല്ലാവര്‍ക്കും അനുയോജ്യമായ വിലയിലായിരിക്കും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക. സർക്കാർ നയങ്ങളുമായി സഹകരിച്ച് ആഭ്യന്തര ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി.  


Read Also: സ്വാതന്ത്ര്യദിനമായിട്ട് ഇന്ന് സ്വർണവില കൂടിയോ, കുറഞ്ഞോ? ഇന്നത്തെ നിരക്ക് അറിയാം


ബ്രാന്‍ഡ് അംബാസഡര്‍, നിക്ഷേപകന്‍ എന്നീ നിലകളില്‍ നിരവധി ബ്രാന്‍ഡുകളുമായി സഹകരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സച്ചിൻ നേരിട്ട് പങ്കാളിയാവുന്നത്. സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളായ നൈക്കി, പ്യൂമ, അഡിഡാസ് എന്നിവയോടായിരിക്കും എസ്ആര്‍ടി10 അത്‌ലീഷര്‍ പ്രധാനമായും ഏറ്റുമുട്ടുക. ക്രിക്കറ്റ്, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളുടെ ഉല്‍പ്പന്നങ്ങളായിരിക്കും ആദ്യം വിപണിയിലെത്തിക്കുക.


പുരുഷന്മാരുടെ വസ്ത്ര ബ്രാന്‍ഡായ ട്രൂ ബ്ലൂവിന്റെ സഹസ്ഥാപകനും ബ്രാന്‍ഡ് അംബാസഡറുമാണ് സച്ചിൻ. അര്‍വിന്ദ് ഫാഷന്‍സുമായി ചേര്‍ന്നാണ് ട്രൂ ബ്ലൂ സ്ഥാപിച്ചത്. സ്പിന്നി, ബൂസ്റ്റ്, ബിഎംഡബ്ല്യു തുടങ്ങിയവയായും സച്ചിന്‍ സഹകരിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകനായും തിളങ്ങിയിട്ടുണ്ട്. 


ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, മഹേന്ദ്ര സിങ് ധോണി തുടങ്ങിയവരും സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന ബ്രാന്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. യൂണിവേഴ്‌സല്‍ സ്‌പോര്‍ട്ബിസ് എന്നാണ് വിരാട് കോഹ്ലിയുടെ കമ്പനിയുടെ പേര്. ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ സെവന്‍ ബൈ എംഎസ് ധോണിയാണ് ധോണിയുടെ കമ്പനി.


ഇന്ത്യന്‍ വിപണിയില്‍ മൊത്തം വിൽപ്പനയുടെ നല്ലൊരു ശതമാനവും സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍, ഷൂസ്, വസ്ത്രങ്ങള്‍ എന്നിവയാണ്. ഈ അനുകൂല സാഹചര്യം സ്പോർട്സ് ബ്രാൻഡുകൾക്ക് ​ഗുണകരമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.