SBI Account Benefits..!! SBIയില്‍ അക്കൗണ്ട് ഉണ്ടോ? എങ്കില്‍ ലഭിക്കും ഈ ആനുകൂല്യങ്ങള്‍
നിങ്ങള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തി ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാവും. നിങ്ങളുടെ ശമ്പളം മാസം തോറും ഈ അക്കൗണ്ടിലാവും എത്തുക.
Mumbai: നിങ്ങള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തി ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാവും. നിങ്ങളുടെ ശമ്പളം മാസം തോറും ഈ അക്കൗണ്ടിലാവും എത്തുക.
ഒട്ടു മിക്ക ബാങ്കുകളും ഇത്തരത്തില്‍ ശമ്പളം എത്തുന്ന അക്കൗണ്ട് സീറോ ബാലൻസ് ആയും നിലനിര്‍ത്താന്‍ അനുവാദം നല്‍കാറുണ്ട്. നിങ്ങളുടെ Salary Account സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (State Bank of India - SBI) ആണെങ്കിൽ, ഇത്തരത്തില്‍ സീറോ ബാലൻസ് സൗകര്യം കൂടാതെ മറ്റു പല ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും.
SBIയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.sbi.co.in പറയുന്നതനുസരിച്ച് ബാങ്കില്‍ തങ്ങളുടെ Salary Account ഉള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. അതായത്, വ്യക്തിഗത വായ്പകള്‍, ഭവനവായ്പകൾ, കാർ വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയവയാണ് അവ. ഇതുകൂടാതെ മറ്റ് പല ആനുകൂല്യങ്ങളും SBI വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: SBI Yono New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.. ബാങ്ക് ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്
SBI Salary Account പ്രത്യേക പ്രയോജനങ്ങള്‍ ഇവയാണ് (Special Benefits of SBI Salary Account)
1. മരണാന്തര ആനുകൂല്യം
SBI, Salary Account ഉടമകള്‍ക്ക് മരണാന്തര ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. SBI ശമ്പള അക്കൗണ്ട് ഉടമയുടെ ആകസ്മിക മരണത്തില്‍ ബാങ്ക് 20 ലക്ഷം രൂപവരെ നല്‍കാം.
2. SBI, Salary Account ഉടമകള്‍ വിമാന ദുരന്തത്തില്‍ മരണപ്പെട്ടാല്‍ Air Accidental death coverage നിയമനുസരിച്ച് ശമ്പള അക്കൗണ്ട് ഉടമയുടെ കുടുംബത്തിന് 30 ലക്ഷം രൂപ വരെ ലഭിക്കും.
Also Read: SBI Special Loan Scheme: കോവിഡ് വ്യക്തിഗത വായ്പാ പദ്ധതിയുമായി SBI
3. Loan Processing Fee ഇളവ്
SBI, Salary Account ഉടമകള്‍ക്ക് ലോൺ പ്രോസസിംഗ് ഫീസിൽ 50% ഇളവ് ലഭിക്കും. Salary Account ഉടമകള്‍ക്ക് വ്യക്തിഗത വായ്പ, ഭവനവായ്പ, കാർ വായ്പ തുടങ്ങിയ ഏത് വായ്പകള്‍ക്കും 50% പ്രോസസിംഗ് ഫീസ് ഇളവ് ലഭിക്കും.
4. Overdraft സംരക്ഷണം
SBI, Salary Account ഉടമകള്‍ക്ക് ബാങ്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യവും നൽകുന്നു. ഈ സൗകര്യത്തിന് കീഴിൽ രണ്ട് മാസത്തെ ശമ്പളം വരെ ഓവർ ഡ്രാഫ്റ്റ് ലഭിക്കും.
5.Locker Fees ഇളവ്
SBI, Salary Account ഉടമകള്‍ക്ക് ലോക്കര്‍ ഫീസില്‍ ഇളവ് ലഭിക്കും. 25% വരെയാണ് ഇളവ് ലഭിക്കുക.
അതായത്, SBIയില്‍ Salary Account ഉണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുക വലിയ വലിയ ആനുകൂല്യങ്ങൾ ആണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...