SBI Yono New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.. ബാങ്ക് ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്

SBI Yono New Rule: എസ്‌ബി‌ഐയുടെ യോനോ ആപ്ലിക്കേഷനിൽ (SBI YONO) ഉപയോക്താക്കൾക്ക് ഇപ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ഫോൺ നമ്പറിൽ നിന്നും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയു..  

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 11:51 AM IST
  • ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ നിന്നുള്ള പരിരക്ഷ
  • ഇക്കാരണത്താൽ ഈ പുതിയ നവീകരണം യോനോ അപ്ലിക്കേഷനിൽ ചേർത്തു
  • ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ബാങ്ക് ഇത് ചെയ്തത്
SBI Yono New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.. ബാങ്ക് ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്

SBI Yono New Rule: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ SBI ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എസ്‌ബി‌ഐയുടെ യോനോ ആപ്ലിക്കേഷനിൽ (SBI YONO) ഉപയോക്താക്കൾക്ക് ഇപ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ഫോൺ നമ്പറിൽ നിന്നും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയു.

വാസ്തവത്തിൽ, എസ്‌ബി‌ഐയുടെ യോനോ (SBI) ആപ്ലിക്കേഷനിൽ, ഉപഭോക്താക്കൾക്ക് ഇപ്പോൾ ഫോണിൽ നിന്ന് മാത്രമേ മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ബാങ്ക് ഇത് ചെയ്തത്.

Also Read: SBI YONO App: യോനോ ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കണം

ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ നിന്നുള്ള പരിരക്ഷ (Protection from online banking fraud)

ഇപ്പോൾ ഓൺലൈൻ തട്ടിപ്പു കേസുകൾ വളരെയധികം വർദ്ധിക്കുകയാണ്. ഇക്കാരണത്താൽ ഈ പുതിയ നവീകരണം യോനോ അപ്ലിക്കേഷനിൽ ചേർത്തിരിക്കുകയാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഒരു ബാങ്കിംഗ് അനുഭവം മാത്രമല്ല ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്നും ഒഴിവാകുകയും ചെയ്യാം.

ബാങ്ക് തന്നെ വിവരങ്ങൾ നൽകി (The bank itself gave information)

പുതിയ രജിസ്ട്രേഷനായി ഉപഭോക്താവ് തന്റെ മൊബൈൽ നമ്പർ അതായത് ബാങ്കിൽ (SBI) രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പർ തന്നെ ഉപയോഗിക്കണമെന്ന് ബാങ്ക് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത് എസ്ബിഐ യോനോ അക്കൗണ്ട് ഉടമകൾ  മറ്റേതെങ്കിലും നമ്പറിലൂടെ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ ആ ഇടപാട് നടത്താൻ എസ്‌ബി‌ഐ അനുവദിക്കില്ല.

 

Also Read: SBI യുടെ ഈ അക്കൗണ്ട് തുറക്കൂ വമ്പൻ ആനുകൂല്യം നേടൂ

മറ്റ് ഫോൺ നമ്പറുകൾ ഉപയോഗിക്കാൻ കഴിയില്ല (Cannot use other phone numbers)

ഇപ്പോൾ ഈ പുതിയ നിയമപ്രകാരം നിങ്ങൾക്ക് ഏതെങ്കിലും ഫോണിലൂടെ അപ്ലിക്കേഷനിലേക്ക് പ്രവേശിക്കാൻ കഴിയില്ല. എന്നാൽ  മുൻപ് ഉപയോക്താക്കൾക്ക് ഏത് ഫോണിലൂടെയും ലോഗിൻ ചെയ്യാനാകുമായിരുന്നു. ഇപ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലൂടെ മാത്രമേ നിങ്ങൾക്ക് യോനോ സൗകര്യം ലഭിക്കുകയുള്ളു. ഇതിലൂടെ ഉപഭോക്താക്കളുടെ സുരക്ഷാ സവിശേഷതകൾ വർദ്ധിപ്പിക്കുകയാണെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News