SBI Fixed Deposites: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ പ്രത്യേക സ്ഥിര നിക്ഷേപ (എഫ് ഡി) സ്കീമായ അമൃത് കലാഷ് വീണ്ടും അവതരിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും സാധാരണക്കാരായ ഉപയോക്താക്കൾക്ക് 7.1 ശതമാനം നിരക്കിലാണ് അമൃത് കലാഷ് സ്കീമിലൂടെ എസ്ബിഐ എഫ് ഡിക്ക് പലിശ നൽകുന്നത്. എസ്ബിഐയുടെ സ്ഥിര നിക്ഷേപങ്ങളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്ന സ്കീമാണ് അമൃത് കലാഷ്. 400 ദിവസം നീണ്ട് നിൽക്കുന്ന പ്രത്യേക സ്കീമായിട്ടാണ് അമൃത് കലാഷ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ഇതെ സ്കീം 2023 ഫെബ്രുവരി 15ന് എസ്ബിഐ അവതരിപ്പിച്ചിരുന്നു. മാർച്ച് 31 വരെയുള്ള ചുരുങ്ങിയ കാലയളവിലേക്കായിരുന്നു എസ്ബിഐ അന്ന് അമൃത കലാഷ് സ്കീം അവതരിപ്പിച്ചിരുന്നത്. എന്നാൽ അതേ സ്കീം കഴിഞ്ഞ ദിവസം ഏപ്രിൽ 12 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ജൂൺ 30 വരെയാണ് നിക്ഷേപ സ്കമീന്റെ കാലയളവ്. രണ്ട് കോടി വരെയുള്ള എൻആർഐ നിക്ഷേപങ്ങളും ഈ സ്കീമിൽ നടത്താൻ സാധിക്കുന്നതാണ്.


ALSO READ : ICICI Bank FD: 7 ദിവസം എഫ്ഡി ഇട്ടാൽ 1 ലക്ഷം പലിശ കിട്ടുമോ? ഇതാണ് ബൾക്ക് എഫ്ഡി


പ്രതിമാസം, അല്ലെങ്കിൽ മൂന്നോ, ആറോ മാസം എന്ന കണക്കിൽ പലിശ ലഭിക്കുന്നതാണ്. എസ്‌ബി‌ഐ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ആദായനികുതി നിയമപ്രകാരം ബാധകമായ നിരക്കിലായിരിക്കും നികുതി ഈടാക്കുക. കൂടാതെ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിക്കാനോ വായ്പയാക്കി മാറ്റാനോ സാധിക്കുന്നതാണ്.


അമൃത് കലാഷിന് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് വേണ്ടി പ്രത്യേകം അവതരിപ്പിച്ച വീകെയർ സീനിയർ സിറ്റിസൻ എഫ് ഡി സ്കീമിന്റെ കാലവധിയും നീട്ടിട്ടുണ്ട്, ജൂൺ 30 വരെയാണ് എസ്ബിഐ കാലാവി നീട്ടിയിരിക്കുന്നത്. ആദ്യം മെയ് 2020ന് അവതരിപ്പിച്ച സ്കമീന് എസ്ബിഐ അതേ വർഷം സെപ്റ്റംബർ വരെയായിരുന്നു കാലവധി നിശ്ചിയിച്ചിരുന്നത്. അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്  7.50 ശതമാനം പലിശ നിരക്കായിരുന്നു എസ്ബിഐ മുതിർന്ന പൗരന്മാരായ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.