Sbi Circle Based Officer Application: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. 5000-ൽ അധികം ഒഴിവുകളിലേക്കാണ് അപേക്ഷ. ഇതിൻറെ അവസാന തീയ്യതി നീട്ടിയിരുന്നു.  ഡിസംബർ 12 ആയിരുന്ന അവസാന തീയതി ഡിസംബർ 17ലേക്കാണ് മാറ്റിയത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്നാണ്. അപേക്ഷകൾ ഓൺലൈനിൽ മാത്രമായിരിക്കും, ഇതിനായി sbi.co.in സന്ദർശിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർക്കൊക്കെ അപേക്ഷിക്കാം
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. എഞ്ചിനീയർമാർ, ഡോക്ടർമാർ, സിഎക്കാർ തുടങ്ങിയവരെയും യോഗ്യരായി പരിഗണിക്കും. ഈ ഒഴിവുകളുടെ പ്രായപരിധി 21 മുതൽ 30 വയസ്സ് വരെയാണ്. സംവരണ വിഭാഗത്തിന് നിയമപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.


തിരഞ്ഞെടുപ്പ് എങ്ങനെ ?


 ഉദ്യോഗാർത്ഥികളെ എഴുത്ത് പരീക്ഷയിലൂടെ തിരഞ്ഞെടുക്കും. പരീക്ഷാ തീയതി സംബന്ധിച്ച് ബാങ്ക് ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല.  ഏറ്റവും പുതിയ അപ്‌ഡേറ്റുകളും പരീക്ഷാ തീയതികളും മറ്റും അറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക.


ഫീസും ശമ്പളവും ?


എസ്ബിഐയുടെ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ളവർ 750 രൂപ ഫീസ് അടയ്ക്കണം.  എസ്‌സി, എസ്‌ടി, പിഎച്ച് വിഭാഗക്കാർ ഫീസ് അടയ്‌ക്കേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 36000 രൂപ മുതൽ 63000 രൂപ വരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ നിരവധി അലവൻസുകളും നൽകും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.