SBI Clerk Recruitment 2022 : എസ്ബിഐയിൽ 5008 ജൂനിയർ അസോസിയേറ്റ് ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
SBI Junior Associate Recruitment 2022 : എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 27.
SBI Clerk Recruitment 2022 : രാജ്യത്തിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 5000ത്തിൽ അധികം ഒഴിവുകൾ. കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ് വിഭാഗത്തിൽ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്കാണ് എസ്ബിഐ അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 27. അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്രായം മറ്റ് പ്രധാന വിവരങ്ങൾ ഇങ്ങനെ:
അപേക്ഷ സമർപ്പിക്കേണ്ട തീയതി
എസ്ബിഐ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് സെപ്റ്റംബർ ഏഴ് മുതലാണ് അപേക്ഷ സമർപ്പിച്ച് തുടങ്ങിയത്. സെപ്റ്റംബർ 27നാണ് ക്ലെർക്ക് ആപ്ലിക്കേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി.
ALSO READ : SBI സ്ത്രീകൾക്ക് ജാമ്യമില്ലാതെ 25 ലക്ഷം രൂപ വായ്പ നല്‍കുന്നു...!! സത്യമെന്ത്?
ആകെ ഒഴിവുകൾ എത്ര?
എസ്ബിഐ ജൂനിയർ അസോസിയേറ്റ് തസ്തികയിൽ 5008 ഒഴുവകുളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തുടനീളമായിട്ടാണ് ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷ സമർപ്പിക്കാനുള്ള മറ്റ് മാനദണ്ഡങ്ങൾ
പ്രായ പരിധി: 20 മുതൽ 28 വയസ് വരെ, ഓഗസ്റ്റ് 1 2022 വരെയുള്ള കണക്ക് പ്രകാരം
വിദ്യാഭ്യാസ യോഗ്യത : ബിരുദമോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ സമാന കോഴ്സുകൾ നിർബന്ധം. ഇരട്ട ബിരുദ്ധമുള്ളവർക്ക് (IDD) 30.11.22 മുമ്പ് പാസായവർ ആയിരിക്കണം. കൂടാതെ പഠിക്കുന്ന വിദ്യാർഥികൾക്ക് (ബിരുദം, പിജി) അവസാനന വർഷക്കാർക്ക് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ALSO READ : Railway Recruitment 2022 | കായിക താരമാണോ ? റെയിൽവേയിൽ ജോലിയുണ്ട്
അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗങ്ങൾ 750 രൂപയാണ് അപേക്ഷ ഫീസായി നൽകേണ്ടത്. എസ് സി, എസ് ടി , PWD, എക്സ് എസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഫീസ് അടയ്ക്കേണ്ട.
തിരഞ്ഞെടുക്കുന്ന പ്രക്രിയ
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഓൺലൈൻ പരീക്ഷയിലുടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ആദ്യം പ്രിലിമിനറിയും അതെ തുടർന്ന് മെയിൻ പരീക്ഷയും സംഘടിപ്പിക്കും. പരീക്ഷയ്ക്ക് പ്രാദേശിക ഭാഷ തിരഞ്ഞെടുക്കാനാകും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.