SBI Customer Alert: മുന്നറിയിപ്പുമായി  SBI, ഇക്കാര്യം ഉടന്‍ ചെയ്തില്ലെങ്കില്‍  സേവനങ്ങള്‍ മുടങ്ങും 


COMMERCIAL BREAK
SCROLL TO CONTINUE READING

New Delhi: ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല  ബാങ്കായ  State Bank of India


SBI മുന്നറിയിപ്പ്


പാൻ-ആധാർ കാർഡ്  ലിങ്കിംഗ്   (Aadhar-PAN card linking) സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയ  SBI, ഇക്കാര്യം ഉടന്‍ നടപ്പാക്കിയില്ല എങ്കില്‍  സേവനങ്ങള്‍ക്ക് മുടക്കം വരാമെന്നും സൂചന നല്‍കി.   പാൻ-ആധാർ കാർഡ്  ലിങ്ക് ചെയ്യുവാനായി  സെപ്റ്റംബർ 30 വരെയാണ് ബാങ്ക് സമയം അനുവദിച്ചി രിയ്ക്കുന്നത്.


Aadhar-PAN card linking സെപ്റ്റംബര്‍ 30 വരെ സമയം


SBI തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച്  സെപ്റ്റംബര്‍ 30 വരെയാണ്   Aadhar-PAN card linking നടത്തുവാന്‍ സമയം അനുവദിച്ചിരിയ്ക്കുന്നത്.  "അസൗകര്യങ്ങള്‍ കൂടാത് ബാങ്കിംഗ് സേവനങ്ങള്‍ സുഗമമായി നടത്തുന്നതിന്   പാൻ-ആധാർ കാർഡ്  ലിങ്കിംഗ്   (Aadhar-PAN card linking) നടത്തുക.   പാൻ-ആധാർ കാർഡ്  ലിങ്കിംഗ്
നിർബന്ധമാണ്.   പാൻ-ആധാർ  തമ്മില്‍   ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍,  പാൻ കാര്‍ഡ്‌ (PAN Card)  നിഷ്‌ക്രിയമാവുകയും നിർദ്ദിഷ്ട ഇടപാടുകൾ നടത്താൻ   തടസം നേരിടുകയും ചെയ്യും.  പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30 ആണ്", ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.


പാൻ  ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി


കോവിഡ് വ്യാപനം കണക്കിലെടുത്ത്   പാൻ  ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ കേന്ദ്ര സർക്കാർ നീട്ടിയിരുന്നു.  മുന്‍പ് ഈ സമയപരിധി മാർച്ച് 31 ആയിരുന്നു.  പിന്നീട്  ജൂൺ 30 വരെ നീട്ടിയിരുന്നു. ശേഷമാണ്   സെപ്റ്റംബർ 30  വരെ സമയം നല്‍കിയത്.


Also Read: PAN-Aadhaar Link: 2 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും


പാൻ കാർഡ്  (PAN Card) ആധാറുമായി അനായാസം ബന്ധിപ്പിക്കാം.  ആദായനികുതി വെബ്‌സൈറ്റ് വഴിയും SMS വഴിയും   പാൻ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.


SMS വഴി ആധാർ - പാൻ ലിങ്കുചെയ്യുന്നത് ഏറെ എളുപ്പമാണ്.   SMS <UIDAIPAN(12 digit Aadhaar number) space (10 digit PAN Number) എഴുതി   567678 or 56161 നമ്പരില്‍  SMS ചെയ്യുക


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.