SBI YONO App: യോനോ ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കണം
യോനോ ആപ്പ് (Yono App) ഉപയോക്താക്കള്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ് SBI. ഈ നിര്‍ദ്ദേശങ്ങള്‍ ഉപയോക്താക്കള്‍ കര്‍ശനമായി പാലിച്ചിരിയ്ക്കണമെന്നും ബാങ്ക് നിഷ്ക്കര്‍ഷിക്കുന്നു.
New Delhi: യോനോ ആപ്പ് (Yono App) ഉപയോക്താക്കള്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ് SBI. ഈ നിര്‍ദ്ദേശങ്ങള്‍ ഉപയോക്താക്കള്‍ കര്‍ശനമായി പാലിച്ചിരിയ്ക്കണമെന്നും ബാങ്ക് നിഷ്ക്കര്‍ഷിക്കുന്നു.
രാജ്യത്തു കോവിഡ് (Covid-19) ആരംഭിച്ചത് മുതല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാന് ഉണ്ടായിരിയ്ക്കുന്നത്. എന്നാല്‍, അതോടൊപ്പം തന്നെ തട്ടിപ്പുകളും പണം നഷ്ടമാകുന്ന സംഭവങ്ങളും വര്‍ദ്ധിച്ചു.
ഉപയോക്താക്കളെ ഇത്തരം ഓണ്‍ ലൈന്‍ തട്ടിപ്പില്‍നിന്നും (Online fraud cases) രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് സാധ്യമായ എല്ലാ മുന്നറിയിപ്പുകളും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നിരുന്നാലും തട്ടിപ്പിന് ഇരയാകുന്നവര്‍ ധാരാളമാണ്.
മറ്റൊരു പ്രധാന വസ്തുത ഓണ്‍ ലൈന്‍ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാല്‍ അതിന് ബാങ്ക് ഉത്തരവാദിയായിരിയ്ക്കില്ല എന്നതാണ്. ഇ വസ്തുതകള്‍ മുന്നില്‍ക്കണ്ടുകൊണ്ട് SBI ഉപയോക്താക്കളെ തട്ടിപ്പില്‍ നിന്നും സുരക്ഷിതരാക്കുന്നതിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്.
കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ബാങ്ക് പുരപ്പെടുവിച്ചിരിയ്ക്കുന്നത്. ഈ നിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കാത്ത ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരുപക്ഷെ സാധിക്കാതെയും വന്നേക്കാം, ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
YONO ആപ്പ് വഴി ലോഗിന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, ബാങ്കുമായി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഏത് മൊബൈല്‍ നമ്പറാണോ ആ നമ്പര്‍ ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് അപ്ലിക്കേഷനില്‍ ലോഗ് ഇന്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്നതാണ്. മറ്റേതെങ്കിലും നമ്പര്‍ വഴി അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് സാധിക്കില്ല. ഈ പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്ന സന്ദേശം SBIയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പങ്കുവയ്ക്കുന്നു.
SBI യുടെ YONO ആപ്പ് ഉപയോഗിച്ച് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബാങ്കിന്‍റെ ഈ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...