SBI KYC Fraud alert...!! ഇത്തരം ലിങ്കില്‍ ഒരിയ്ക്കലും ക്ലിക്ക് ചെയ്യരുത്.... മുന്നറിയിപ്പുമായി എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. അതായത് KYC Varification സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ക്ക് ഒരിയ്ക്കലും പ്രതികരിക്കരുത് എന്നാണ് ബാങ്ക് നല്‍കുന്ന കര്‍ശന നിര്‍ദ്ദേശം.
New Delhi: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. അതായത് KYC Varification സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ക്ക് ഒരിയ്ക്കലും പ്രതികരിക്കരുത് എന്നാണ് ബാങ്ക് നല്‍കുന്ന കര്‍ശന നിര്‍ദ്ദേശം.
അടുത്തിടെ ബാങ്കിംഗ് തട്ടിപ്പുകള്‍ ധാരാളമായി വര്‍ദ്ധിച്ചു വരികയാണ്. ഈ അവസരത്തില്‍ SBI (State Bank of India) തങ്ങളുടെ സന്ദേശത്തിലൂടെ ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ്.
KYC തട്ടിപ്പ് (KYC Fraud) ഏറെ വര്‍ദ്ധിച്ചു വരികയാണ്. ഈ അവസരത്തില്‍ KYC തട്ടിപ്പുകള്‍ വെളിച്ചത്ത് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് SBI തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.
KYC തട്ടിപ്പ് രാജ്യത്തുടനീളം വര്‍ദ്ധിച്ചിരിക്കുന്നു. അതിന്‍റെ യാഥാര്‍ത്ഥ്യം വെളിച്ചത്ത് കൊണ്ടുവരിക ആവശ്യമാണ്. KYC അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശമാണ് ഇപ്പോള്‍ തട്ടിപ്പിന്‍റെ മുഖ്യ ആയുധം. ഒരു ബാങ്ക് പ്രതിനിധി അയയ്ക്കുന്നരീതിയിലാണ് സന്ദേശം എത്തുന്നത്. ഒറ്റ നോട്ടത്തില്‍ സംശയം തോന്നില്ല. എന്നാല്‍, ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇത്തരത്തില്‍ സന്ദേശം അയയ്ക്കില്ല എന്നും ഇത്തരത്തില്‍ സന്ദേശം ലഭിച്ചാല്‍ അത് http://cybercrime.gov.in എന്ന വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്യണം എന്നും ബാങ്ക് പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.
KYC തട്ടിപ്പിന്‍റെ പ്രവർത്തന രീതി എന്താണ്? (What is the modus operandi for KYC Fraud?)
സാധാരണയായി ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ SMS ലഭിക്കും. "പ്രിയ ഉപഭോക്താവേ, നിങ്ങളുടെ SBI ബാങ്ക് അക്കൗണ്ട് KYC അപ്‌ഡേഷനുവേണ്ടി സസ്പെൻഡ് ചെയ്‌തിരിക്കുന്നു.." ഒപ്പം KYC അപ്‌ഡേറ്റ് ചെയ്യാൻ ഒരു ലിങ്കും തന്നിരിയ്ക്കും. സമയത്തിനുള്ളില്‍ KYC അപ്‌ഡേറ്റ് ചെയ്തില്ല എങ്കില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നും സന്ദേശത്തില്‍ ഉണ്ടാവും. ... ഇത്തരം SMS തട്ടിപ്പുകളിൽ വീഴരുതെന്ന് എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്. കൂടാതെ, ബാങ്ക് ഒരിയ്ക്കലും തങ്ങളുടെ ഉപഭോക്താക്കളോട് SMS സന്ദേശത്തിലൂടെ KYC ആവശ്യപ്പെടില്ല എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
Also Read: രാജ്യത്തെ ഏറ്റവും വലിയ Bank ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് Alert നൽകിയിട്ടുണ്ട്, ശ്രദ്ധിക്കുക!
ഉപഭോക്തൃ സുരക്ഷയ്ക്കായി SBI പരാമർശിച്ച 4 കാര്യങ്ങൾ ചുവടെ :- (Here are 4 thins that SBI has mentioned for customer safety)
1. അജ്ഞാത ഉറവിടങ്ങളിൽ നിന്ന് (unknown sources) SMS/ഇമെയിലുകളിലോ, അവ ഉള്‍ക്കൊള്ളുന്ന അറ്റാച്ച്‌മെന്റുകൾ/ലിങ്കുകള്‍ എന്നിവയിലോ ക്ലിക്ക് ചെയ്യരുത്.
2. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള (unknown sources) ടെലിഫോൺ കോളുകൾ/ഇമെയിലുകൾ അടിസ്ഥാനമാക്കി ഒരു മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യരുത്.
3. ആധാർ നമ്പർ (Aadhaar number), ജനനത്തീയതി (date of birth), മൊബൈൽ നമ്പർ (bile number), ഡെബിറ്റ് കാർഡ് നമ്പർ (debit card number), പിൻ, സിവിവി (CVV), ഇന്റർനെറ്റ് ബാങ്കിംഗ് യൂസർഐഡി/പാസ്‌വേഡ്, ഒടിപി ( OTP) തുടങ്ങിയ സ്വകാര്യ വിശദാംശങ്ങൾ ആരുമായും പങ്കിടരുത്.
4. KYC അപ്‌ഡേറ്റ് ചെയ്യാൻ ബാങ്ക് ഒരിക്കലും ലിങ്കുകൾ അയയ്‌ക്കില്ല.
തങ്ങളുടെ സന്ദേശത്തിലൂടെ ബാങ്ക് KYC സംബന്ധിച്ച മുന്നറിപ്പ് നല്‍കുകയാണ്. ബാങ്ക് ഒരിയ്ക്കലും ഇത്തരം സന്ദേശങ്ങളിലൂടെ KYC ആവശ്യപ്പെടില്ല എന്നും കൂടെക്കൂടെ മുന്നറിയിപ്പ് നല്‍കുന്നു....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...