Amrit Kalash Deposit Scheme: 7.60% പലിശ, അമൃത് കലഷ് പദ്ധതി ഉടന്‍ അവസാനിക്കും
SBI 2023 ഫെബ്രുവരി 15 നാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ `അമൃത് കലഷ് ഡെപ്പോസിറ്റ്` ആരംഭിച്ചത്. എസ്ബിഐ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം.
SBI Amrit Kalash Deposit Scheme: രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (SBI) നിക്ഷേപത്തിനായി ആശ്രയിക്കുന്നവര്‍ക്ക് ഏറെ സാമ്പത്തിക നേട്ടം നല്‍കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുകയാണ്. എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash Deposit Scheme) എന്ന് പേരിട്ടിരിയ്ക്കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു.
SBI ഫെബ്രുവരി 15 ന് അവതരിപ്പിച്ച പ്രത്യേക നിക്ഷേപ പദ്ധതിയാണ് എസ്ബിഐ അമൃത് കലാശ് പദ്ധതി. മാര്‍ച്ച് 31 വരെ കാലാവധി എത്തിയ പദ്ധതി ഏപ്രില്‍ 12 മുതല്‍ വീണ്ടും അവതരിപ്പിച്ചിരിച്ചിരുന്നു. ജൂണ്‍ 30 ന് കാലാവധി അവസാനിക്കുന്ന സമയത്താണ് ഈ പദ്ധതി ആഗസ്റ്റ് 15 വരെ നീട്ടിയത്. 400 ദിവസം കാലാവധിയുള്ള എസ്ബിഐ അമൃത് കലാശ് നിക്ഷേപത്തിന് 7.10 ശതമാനമാണ് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.
ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് ബാങ്ക് 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും 0.50% അധികമായി പലിശ നിരക്ക് ലഭിക്കും. അതായത്, ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിരക്കില്‍ നിന്നും 0.50% അധിക പലിശ ലഭിക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI, 2023 ഫെബ്രുവരി 15 നാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ 'അമൃത് കലഷ് ഡെപ്പോസിറ്റ്' ആരംഭിച്ചത്. എസ്ബിഐയുടെ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം.
അമൃത് കലഷ് നിക്ഷേപം നിങ്ങൾക്ക് എത്ര പലിശ നൽകും? (SBI Amrit Kalash Deposit Scheme interest Rate)
സാധാരണക്കാര്‍ക്ക് എസ്ബിഐയുടെ ഈ പ്രത്യേക FD 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും 0.50% അധികമായി നൽകും. അതായത് ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6% പലിഷ് നല്‍കും.
അമൃത് കലഷ് നിക്ഷേപത്തിന് കീഴിൽ എത്ര ശതമാനം TDS കുറയ്ക്കും?
എസ്‌ബിഐ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ആദായനികുതി നിയമപ്രകാരം ബാധകമായ നിരക്കിലായിരിക്കും നികുതി ഈടാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...