SBI Wecare Vs SBI Amrit Kalash: മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐയുടെ 2 അടിപൊളി സ്ഥിര നിക്ഷേപ പദ്ധതികള്‍!! ഏതാണ് മികച്ചത്?
SBI Wecare Vs SBI Amrit Kalash: SBI അടുത്ത കാലത്ത് രണ്ട് പ്രധാന സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു. ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് ഇവ രണ്ടും.
SBI Wecare Vs SBI Amrit Kalash: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) വിവിധ കാലാവധിയുള്ള ആകര്‍ഷകമായ സ്ഥിര നിക്ഷേപ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ സമയപരിധിയില്‍ ആകര്‍ഷകമായ പലിശ നിരക്കാണ് ചില SBI സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കി വരുന്നത്.
Alo Read: SBI Amrit Kalash Update: എസ്ബിഐ അമൃത് കലഷ് പദ്ധതിയുടെ സമയപരിധി നീട്ടി, മുതിർന്ന പൗരന്മാർക്ക് ലോട്ടറി..!!
SBI അടുത്ത കാലത്ത് രണ്ട് പ്രധാന സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു. ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് ഇവ രണ്ടും. എസ്‌ബിഐ വീകെയർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീം (SBI Wecare Senior Citizen FD Scheme), എസ്ബിഐ അമൃത് കലഷ് എഫ്‌ഡി സ്കീം (SBI Amrit Kalash FD Scheme) എന്നിവയാണ് അവ. പേര് സൂചിപ്പിക്കുന്നത് പോലെ എസ്‌ബിഐ വീകെയർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീം മുതിർന്ന പൗരന്മാര്‍ക്കായി പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അതായത് ഈ പദ്ധതിയില്‍ 60 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ചേരുവാന്‍ സാധിക്കൂ. എന്നാല്‍, എസ്ബിഐ അമൃത് കലാഷ് എഫ്ഡി സ്കീമില്‍ സാധാരണക്കാര്‍ക്കും പങ്കാളിയാകാം...
Also Read: Budh Gochar 2023: കരിയറില്‍ ഉന്നതി, അപാര സമ്പത്ത്, 2 ദിവസത്തിന് ശേഷം ബുധ സംക്രമണം സൃഷ്ടിക്കും ഈ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍!!
എസ്ബിഐ വെകെയർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീം, എസ്ബിഐ അമൃത് കലാഷ് എഫ്ഡി സ്കീം ഈ രണ്ടു പദ്ധതികളില്‍ ഇതാണ് മികച്ചത്? ഒരു താരതമ്യം പരിശോധിക്കാം.
എസ്ബിഐ വെകെയർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീം (SBI Wecare Senior Citizen FD Scheme)
മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക FD സ്കീമായ എസ്ബിഐ വെകെയർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീം ഒരു ആഭ്യന്തര ടേം ഡെപ്പോസിറ്റാണ്. ഈ നിക്ഷേപ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ കാലയളവ് 5 വർഷമാണ്, നിക്ഷേപത്തിന്‍റെ പരമാവധി കാലയളവ് 10 വർഷമാണ്. ഈ FD സ്കീമിൽ ലോൺ സൗകര്യവും ലഭ്യമാണ്, അതേസമയം TDS ആദായ നികുതി നിയമം അനുസരിച്ച് ബാധകമായ നിരക്കിൽ ലഭിക്കും. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥിര നിക്ഷേപ പദ്ധതിയാണ് ഇത്. ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
SBI Wecare സീനിയർ സിറ്റിസൺ എഫ്ഡി സ്കീം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. 2020 സെപ്റ്റംബര്‍ മാസത്തില്‍ പ്രാരംഭ മെച്യൂരിറ്റി നൽകുകയും ചെയ്തിരുന്നു. മുതിർന്ന പൗരന്മാരുടെ ടേം ഡിപ്പോസിറ്റുകളിൽ അധിക പലിശ നൽകിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash FD Scheme)
SBIയുടെ സ്ഥിരന നിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash Deposit Scheme)സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അതായത്, ഈ പദ്ധതി കുറഞ്ഞ കാലയളവില്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു. 400 ദിവസം കാലാവധിയുള്ള എസ്ബിഐ അമൃത് കലശ് നിക്ഷേപത്തിന് 7.10% ആണ് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. നിലവില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് ഈ നിക്ഷേപത്തിന് SBI നല്‍കുന്നത്.
SBI അവതരിപ്പിച്ചിരിയ്ക്കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി സാധാരണ പൗരന്മാർക്ക് 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി ഒരു ലോട്ടറി തന്നെയാണ്. കാരണം, മുതിര്‍ന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും ഈ പദ്ധതി കൂടുതല്‍ നേട്ടം നല്‍കുന്നു. അതായത്, 0.50% അധിക പലിശ നിരക്ക് ഈ വിഭാഗക്കാര്‍ക്ക് ലഭിക്കും. ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിരക്കില്‍ നിന്നും 0.50% അധിക പലിശ ലഭിക്കും....!! കുറഞ്ഞ കാലയളവില്‍ കൂടുതല്‍ നേട്ടം ഈ പദ്ധതിയിലൂടെ നിക്ഷേപകന് ലഭിക്കും.
എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീമിലൂടെ എത്ര തുക പലിശയായി ലഭിക്കും?
ഏതെങ്കിലും നിക്ഷേപകൻ ഈ സ്കീമിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, 400 ദിവസം കഴിയുമ്പോള്‍ പലിശയായി 8017 രൂപ ലഭിക്കും. അതേസമയം, മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിൽ പലിശയായി 8600 രൂപയാണ് ലഭിക്കുക.
SBI അമൃത് കലാഷ് സ്കീമില്‍ ലോൺ സൗകര്യം ലഭ്യമാണ്. ഈ സ്കീമിൽ നിങ്ങൾക്ക് ഇടക്കാല പിൻവലിക്കലും നടത്താം. നിക്ഷേപകർക്ക് അമൃത് കലഷ് പദ്ധതിയില്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിക്കാം. Yono Banking App വഴിയും ഇതിൽ നിക്ഷേപിക്കാം. ഇതുകൂടാതെ, ബ്രാഞ്ച് സന്ദർശിച്ചും നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...