ന്യൂഡൽഹി: സെബിയും (SEBI) കസ്റ്റംസും അദാനി ​ഗ്രൂപ്പിലെ ചില കമ്പനികൾക്കെതിരെ അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനമകാര്യ (Finance Minister) സഹമന്ത്രി പങ്കജ് ചൗധരി. പാർലമെന്റിലാണ് കേന്ദ്ര ധനമകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അദാനി ​ഗ്രൂപ്പിലെ ചില കമ്പമികൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന അന്വേഷണമാണ് സെബി നടത്തുന്നത്. എൻഫോഴ്സ്മെന്റ് കമ്പനികൾക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അദാനി ​ഗ്രൂപ്പിന്റെ ഏതൊക്കെ കമ്പനികളിലാണ് അന്വേഷണം (Investigation) നടത്തുന്നതെന്ന് വ്യക്തമല്ല.


ALSO READ: അദാനി ഗ്രൂപ്പിലെ മൂന്ന് വിദേശ കമ്പനികളുടെ ഓഹരികൾ National Securities Depository Ltd മരവിപ്പിച്ചു


തിങ്കളാഴ്ച അദാനി ​ഗ്രൂപ്പിന്റെ ഓഹരി വിപണിയിൽ 1.1 ശതമാനം മുതൽ 4.8 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം എൻഎസ്ഡിഎൽ അദാനി ​ഗ്രൂപ്പിൽ നിക്ഷേപം നടത്തിയിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് ​കമ്പനികളുടെ ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞിരുന്നു. അദാനി ​ഗ്രൂപ്പിലെ ആറ് കമ്പനികളാണ് ഓഹരി വിപണിയിൽ (Share market) ലിസ്റ്റ് ചെയ്തിരിക്കുന്നത്. അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ​ഗ്യാസ്, അദാനി പോർട്സ്, അദാനി പവർ എന്നിവയാണവ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.