Senior Citizen Scheme: മുതിർന്ന പൗരന്മാർക്കുള്ള മികച്ചൊരു സ്കീം, 1000 രൂപയിൽ ജീവിതം സേഫാക്കി വെക്കാം
1000 രൂപയിൽ നിന്ന് നിക്ഷേപം ആരംഭിക്കാം എന്നതാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൻ്റെ പ്രത്യേകത . മുതിർന്ന പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണിത്
ജോലിയിൽ നിന്നും വിരമിച്ച് കഴിഞ്ഞാൽ ശേഷിച്ച ജീവിതം വലിയ കുഴപ്പമില്ലാതെ കൊണ്ടു പോകാൻ ചില സമ്പാദ്യ പദ്ധതികൾ ആവശ്യമാണ്. ഇതിന് മുതിർന്ന പൗരന്മാർക്കുള്ള സ്കീമിനെ തന്നെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിലൊന്ന് പോസ്റ്റോഫീസിലുണ്ട്. സർക്കാരാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ, മറ്റ് സേവിംഗ് സ്കീമുകളെ അപേക്ഷിച്ച് ഉയർന്ന പലിശ ലഭിക്കും.
1000 രൂപ മുതൽ നിക്ഷേപം
1000 രൂപയിൽ നിന്ന് നിക്ഷേപം ആരംഭിക്കാം എന്നതാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൻ്റെ പ്രത്യേകത . മുതിർന്ന പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണിത്. ഇത് നിങ്ങൾക്ക് സ്ഥിരമായ വരുമാനം നൽകുകയും വിരമിച്ചതിന് ശേഷം നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.
സ്കീമിൻ്റെ യോഗ്യത
60 വയസ്സിന് മുകളിലുള്ളവർക്കായാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം . 55 വയസ്സിൽ വിരമിച്ചവരും എന്നാൽ അവരുടെ പ്രായം 60 വയസ്സിന് താഴെയുള്ളവർക്കും ഇതിൽ ചേരാം. പ്രത്യേക വിആർഎസ് എടുത്തവർക്കും അക്കൗണ്ട് തുറക്കാം. വിരമിച്ച ഡിഫൻസ് സർവീസ് ജീവനക്കാർക്ക് 50 വയസ്സിലും അക്കൗണ്ട് തുറക്കാം. നിങ്ങളുടെ പങ്കാളിക്കൊപ്പവും ഈ അക്കൗണ്ട് തുറക്കാൻ കഴിയും.
അപേക്ഷിക്കേണ്ടവിധം
മുതിർന്ന പൗരന്മാർക്ക് ഏതെങ്കിലും ബാങ്കിലോ പോസ്റ്റ് ഓഫീസിലോ SCSS അക്കൗണ്ട് തുറക്കാം. 1000 രൂപയും പരമാവധി 30 ലക്ഷം രൂപയും ഇതിൽ നിക്ഷേപിക്കാം. 1000 രൂപയുടെ ഗുണിതങ്ങളായും അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ഇത് 30 ലക്ഷം കവിയാൻ പാടില്ലെന്നതാണ് നിബന്ധന
ലഭിക്കുന്നത്
8.2 ശതമാനം വാർഷിക പലിശയാണ് ഇതിൽ ലഭിക്കുന്നത്. ഒരാൾ കുറഞ്ഞത് 30 ലക്ഷം രൂപ സ്കീമിൽ നിക്ഷേപിച്ചാൽ അയാൾക്ക് 2.46 ലക്ഷം രൂപ വാർഷിക പലിശ ലഭിക്കും, അതായത് പ്രതിമാസം ഏകദേശം 20,000 രൂപ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.