Sovereign Gold Bond Scheme : സ്വർണവിലയിലെ ചാഞ്ചാട്ടം നോക്കണ്ട; 2.5 ശതമാനം പലിശയിൽ സ്വർണത്തിൽ നിക്ഷേപം ഇന്ന് മുതൽ നടത്താം
Sovereign Gold Bond Scheme 2023-24 : ഇന്ന് ജൂൺ 19 മുതൽ ജൂൺ 23 വരെയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം സ്വർണ നിക്ഷേപത്തിനായി ആർബിഐ അവസരം ഒരുക്കുന്നത്.
2023-24 സാമ്പത്തിക വർഷത്തിലെ സോവറിൻ ഗോൾഡ് ബോണ്ട് സ്ക്വീം അഥവാ സ്വർണ നിക്ഷേപം നടത്താനുള്ള ആദ്യ വിൽപന ഇന്ന് ജൂൺ 19 മുതൽ ആരംഭിക്കും. ജൂൺ 19 മുതൽ ജൂൺ 23 വരെയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം പ്രകാരം സ്വർണനിക്ഷേപത്തിന് അവസരം ലഭിക്കുക. ഗ്രാമിന് 5,926 രൂപ എന്ന നിരക്കിലാണ് കേന്ദ്രം സ്വർണ നിക്ഷേപം ഒരുക്കുന്നത്. ഓൺലൈനായി നിക്ഷേപം നടത്തുന്നവർക്ക് 50 രൂപ ഇളവും ലഭിക്കുന്നതാണ്. എട്ട് വർഷത്തേക്കാണ് നിക്ഷേപ കാലാവധി. അഞ്ച് വർഷത്തിലും നിക്ഷേപം പിൻവലിക്കാനും സാധിക്കും.
പ്രതിവർഷം രണ്ടര ശതമാനം പലിശ സോവറിൻ ഗോൾഡ് ബോണ്ടിലൂടെ ലഭിക്കുന്നതാണ്. വിപണിയിലെ വില അനുസൃതമായിരിക്കും ആസ്തിയുടെ വളർച്ച. എട്ട് വർഷം നിക്ഷേപം പൂർത്തിയാക്കുന്നവർക്ക് നികുതി നൽകേണ്ടി വരില്ല. സോവറിൻ ഗോൾഡ് ബോണ്ടിൽ മൂലധനേട്ടം നികുതി രഹിതമാണ്. അതേസമയം അഞ്ച് വർഷം പിന്നിട്ട് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ നികുതിക്ക് വിധേയമാണ്. ക്യാപിറ്റല്ലിന്റെ 20 ശതമാനം നികുതി ഈടാക്കും. എന്നാൽ ഇവയ്ക്ക് നികുതി ഇളവും ലഭിക്കുന്നതാണ്.
ALSO READ : Gold Rate Today : സ്വർണവിലയ്ക്ക് ഇന്നും മാറ്റമില്ല; അപ്പോൾ നാളെയോ?
ഓൺലൈനിന് പുറമെ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SCHICL) പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നാഷ്ണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവടങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ സാധിക്കുന്നതാണ്. ചെറുകിട ഫിനാൻസ് ബാങ്കുകളിലും പണമിടപാടുകൾ മാത്രമുള്ള ബാങ്കുകളിലും നിന്ന് നിക്ഷേപം സാധ്യമല്ല.
ഏറ്റവും കുറഞ്ഞത് .01 ഗ്രം സ്വർണത്തിന്മേലാണ് നിക്ഷേപം നടത്താൻ സാധിക്കുന്നത്. പരമാവധി ഒരു വ്യക്തിക്ക് 4 കിലോയും ഒരു സംഘടനയ്ക്ക് 20 കിലോ വരെ സ്വർണ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. നിക്ഷേപത്തിനായി കെവൈസി മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. 2015 ലാണ് കേന്ദ്ര സർക്കാർ ഈ സ്കീമിന് തുടക്കമിടുന്നത്. സാധാരണ മാർക്കറ്റിലുള്ള സ്വർണത്തിന്റെ പ്രധാന്യം കുറയ്ക്കുന്നതിന് വേണ്ടി ആർബിഐക്കൊപ്പം ചേർന്ന് ധനകാര്യ മന്ത്രാലയം SGB സ്ക്വീമിന് തുടക്കമിടുന്നത്.
സ്വർണ്ണ നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ നിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ട്. ഡിജിറ്റലൂടെയുള്ള നിക്ഷേപമായതിനാൽ ഇതിന്റെ സ്റ്റോറേജിന് വലിയ ചിലവുകളാണുള്ളത്. ഇതിന് പുറമെ നിക്ഷേപകന് 2.5 പലിശയും ലഭിക്കുന്നു. ഹോൾഡങ് ഫോർമാറ്റ് ഡിജിറ്റൽ ആയതിനാൽ സംഭരണച്ചെലവുണ്ട്, കൂടാതെ നിക്ഷേപകന് 2.5% വാർഷിക പലിശയും ലഭിക്കുന്നതാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ 31 കോടി രൂപയോളമാണ് സമാഹരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...