Sovereign Gold Bond Scheme: സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം ഒന്‍പതാം സീരീസ് ആരംഭിച്ചു, ഗ്രാമിന് 4,786 രൂപ, ഒപ്പം 50 രൂപ കിഴിവും, നിങ്ങൾ അറിയേണ്ടത്
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം (Sovereign Gold Bond Scheme 2021-22) പുതിയതും ഒന്‍പതാമത്തെതുമായ സീരീസിന് തുടക്കം.
Sovereign Gold Bond Scheme 2021-22: റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം (Sovereign Gold Bond Scheme 2021-22) പുതിയതും ഒന്‍പതാമത്തെതുമായ സീരീസിന് തുടക്കം.
സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം ഒന്‍പതാം സീരീസ് ജനുവരി 10 മുതല്‍ ലഭ്യമാകും. ജനുവരി 14 വരെ ബോണ്ടുകൾക്ക് അപേക്ഷിക്കാൻ വരിക്കാർക്ക് അവസരമുണ്ട്. 2021-22 കാലയളവിലെ ഒന്‍പതാം സീരീസ് ആണ് ഇത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India - RBI) കണക്കനുസരിച്ച്, SGB ന്‍റെ വില ഗ്രാമിന് 4,786 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ തവണ ഗ്രാമിന് 4,791 ആയിരുന്നു. അതേസമയം, ഓൺലൈൻ വരിക്കാർക്ക് ഗ്രാമിന് 50 രൂപ കിഴിവ് നൽകിയിട്ടുണ്ട്. ഓൺലൈൻ വരിക്കാർക്ക് ഗ്രാമിന് 4736 രൂപയ്ക്ക് SGB ലഭ്യമാകും.
സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്‍റെ അവസാന സീരീസ് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 4 വരെയുമായിരിയ്ക്കും ലഭ്യമാവുക.
സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2021-22 സീരീസ് 9: നിങ്ങൾ അറിയേണ്ടതെല്ലാം (Sovereign Gold Bond Scheme 2021-22 Series 9: All You Need To Know)
SGB ഇഷ്യൂ വില (SGB Issue Price): ബോണ്ടിന്‍റെ ഇഷ്യൂ വില ഗ്രാമിന് 4,786 രൂപയാണ്. ഡിജിറ്റലായി പണമടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ കിഴിവ് ഉണ്ട്. ഇവര്‍ക്ക് SGB ഗ്രാമിന് 4,736 രൂപയ്ക്ക് ലഭിക്കും.
SGB സബ്‌സ്‌ക്രിപ്‌ഷൻ തീയതി (SGB Subscription Date): SGB ഒന്‍പതാം സീരീസ് സബ്‌സ്‌ക്രിപ്‌ഷൻ 2022 ജനുവരി 10 ആരംഭിച്ച് 2022 ജനുവരി 14-ന് അവസാനിക്കുകയും ചെയ്യും.
SGB മിനിമം നിക്ഷേപം (SGB Minimum Investment): ഈ സ്കീമിന് കീഴിൽ ഒരു വരിക്കാരന് കുറഞ്ഞത് ഒരു ഗ്രാം സ്വർണം പോലും വാങ്ങാൻ സാധിക്കും.
SGB പരമാവധി നിക്ഷേപം (SGB Maximum Investment): ഈ സ്കീമിന് കീഴില്‍ ഒരു വ്യക്തിയ്ക്ക് പരമാവധി 4 കിലോ സ്വര്‍ണം സ്വന്തമാക്കാം. ഹിന്ദു അവിഭക്ത കുടുംബത്തിന് (Hindu Undivided Family - HUF)) ഈ പരിധി 4 കിലോഗ്രാം ആണ്. എന്നാല്‍ , ട്രസ്റ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഇത് പരമാവധി പരിധി 20 കിലോ ആണ്.
SGB ഡിസ്‌കൗണ്ട് (SGB Discount): സ്‌കീമിന് ഓൺലൈനായി അപേക്ഷിക്കുകയും ഡിജിറ്റലായി പണമടയ്ക്കുകയും ചെയ്യുന്ന ആളുകൾക്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇത്തരം ഇടപാടുകൾക്കുള്ള ഇഷ്യൂ വില ഗ്രാമിന് 4,736 രൂപയാണ്.
SGB അപേക്ഷിക്കേണ്ട വിധം (SGB How To Apply): ഈ സ്കീമിന് കീഴിൽ, നിയുക്ത തപാൽ ഓഫീസുകൾ (POs), സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (BSE and NSE), എൻഎസ്ഇ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (Stock Holding Corporation of India Limited - SHCIL) എന്നിവ വഴി സ്വർണ്ണ ബോണ്ടുകൾ വാങ്ങാം.
ഭൗതിക സ്വര്‍ണത്തിന്‍റെ ആവശ്യകത കുറയ്ക്കുന്നതിനായി 2015 നവംബര്‍ മാസത്തിലാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം (Sovereign Gold Bond Scheme) RBI അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy